ന്യൂഡൽഹി/തിരുവനന്തപുരം ∙ മലയാളി സി.എസ്. ജയദേവിനു 2019 സിവിൽ സർവീസസ് പരീക്ഷയിൽ അഞ്ചാം റാങ്ക്. നിലവിൽ ഐആർഎസ് പ്രബേഷനറി ഓഫിസറായ ഹരിയാന സോനിപത്ത് സ്വദേശി പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ..... Civil Service, IAS, IPS Results, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/തിരുവനന്തപുരം ∙ മലയാളി സി.എസ്. ജയദേവിനു 2019 സിവിൽ സർവീസസ് പരീക്ഷയിൽ അഞ്ചാം റാങ്ക്. നിലവിൽ ഐആർഎസ് പ്രബേഷനറി ഓഫിസറായ ഹരിയാന സോനിപത്ത് സ്വദേശി പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്.

ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎഎൽഎൽബി നേടിയ ശേഷമായിരുന്നു ജയദേവിന്റെ സിവിൽ സർവീസസ് തയാറെടുപ്പ്. ബെംഗളൂരു സി.വി. രാമൻ നഗർ സീനപ്പ ലേഔട്ടിൽ താമസിക്കുന്ന ഐടി ദമ്പതികളായ  തൃശൂർ കുറ്റുമുക്ക് വെങ്ങാനല്ലൂർ വാരിയത്ത് സതീശൻ വാരിയരുടെയും  കോട്ടയം ഏറ്റുമാനൂർ ഉദയനയിൽ  റോഷ്നിയുടെയും മകനാണ്.

ADVERTISEMENT

ആദ്യ നൂറു റാങ്കിലെ മറ്റ് 6 മലയാളികൾ:

∙ 40–ാം റാങ്ക്, ഡോ. അശ്വതി ശ്രീനിവാസ്: കൊല്ലം കടപ്പാക്കട ഭാവന നഗർ മുല്ലശേരിൽ വീട്ടിൽ കെഎസ്ഇബി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ പി.ശ്രീനിവാസന്റെയും കാസർകോട് തോട്ടം ഗവേഷണ കേന്ദ്രം റിട്ട. ഗവേഷക ഡോ.എസ്. ലീനയുടേയും മകൾ.

∙ 45, സഫ്ന നസറുദ്ദീൻ: തിരുവനന്തപുരം പേയാട് പ്ലാവില ഫർസാന മൻസിലിൽ റിട്ട. എസ്ഐ ഹാജ നസറുദ്ദീന്റെയും കാട്ടാക്കട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ടൈപ്പിസ്റ്റ് എ.എൻ. റംലയുടെയും മകൾ. സിബിഎസ്ഇ 12-ാം ക്ലാസിൽ ദേശീയ ഒന്നാം റാങ്ക് ആയിരുന്നു.

∙ 55, ഡോ. അരുൺ എസ്.നായർ: തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് ശ്രീനഗർ റസിഡൻസി എ–35 ൽ വിമുക്തഭടൻ സുരേന്ദ്രൻ നായരുടെയും ബിന്ദുവിന്റെയും മകൻ.

ADVERTISEMENT

∙ 89, നിധിൻ കെ. ബിജു: പത്തനംതിട്ട കല്ലൂപ്പാറ കുറ്റിക്കണ്ടത്തിൽ ബിജു ഈപ്പന്റെയും സുജയുടെയും മകൻ.

∙ 92, എ.വി. ദേവി നന്ദന: തിരുവനന്തപുരം മണ്ണന്തല കൃഷ്ണയിൽ സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥൻ കെ.അനിൽ കുമാറിന്റെയും എംജി കോളജ് മുൻ പ്രഫസർ പി.വി. വിജയലക്ഷ്മിയുടെയും മകൾ.

∙ 99, പി.പി.അർച്ചന: ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പയ്യന്നൂർ കൊക്കാനിശ്ശേരിയിൽ പരേതനായ കെ.ഇ. ജീവൻരാജന്റെയും പിലാത്തറ യുപി സ്കൂൾ റിട്ട.അധ്യാപിക പി.പി. ഗീതയുടെയും മകൾ.

100 – 200 റാങ്കിലെ മലയാളികൾ 

ADVERTISEMENT

∙ റാങ്ക് 105, മനോജ് മാധവ്: തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയിൽ റിട്ട. കോഓപ്പറേറ്റീവ് സൊസൈറ്റി അസി. റജിസ്ട്രാർ ശ്രീകുമാരൻ നായരുടെയും രജനീദേവിയുടെയും മകൻ. 

∙ 113, ശരത് ശങ്കർ: പാലക്കാട് ചിറ്റൂർ വിളയോടി ശ്രീനന്ദനം വീട്ടിൽ എയർ ഇന്ത്യ മാസ്റ്റർ എയർക്രാഫ്റ്റ് മെക്കാനിക് നന്ദശങ്കറിന്റെയും ചിറ്റൂർ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക രമേശ്വരിയുടെയും മകൻ.

∙ 118, മാളവിക ജി. നായർ: തിരുവല്ല മുത്തൂർ ഗോവിന്ദ്് നിവാസിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ റിട്ട. ഡിജിഎം സി.ജി. അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. സി.എൽ. ഗീതാലക്ഷ്മിയുടെയും മകൾ. ചെങ്ങന്നൂർ കീഴ്ചേരിമേൽ ചൂനാട്ട് മഞ്ജീരത്തിൽ ഡോ.എം. നന്ദഗോപനാണു ഭർത്താവ്.

∙ 124, വീണ എസ്. സുതൻ: ആലപ്പുഴ കായംകുളം കണ്ടല്ലൂർ തെക്ക് കടയിൽതറയിൽ റിട്ട. ലഫ്. കേണൽ ശ്രീസുതന്റെയും ശ്രീലതയുടെയും മകൾ.

∙ 136, എസ്. കാർത്തികേയൻ: പാലക്കാട് സ്വദേശി.

∙ 141, അമ്മു ജയരാജ്: എസ്ബിഐ റിട്ട. ഉദ്യോഗസ്ഥൻ ജയരാജിന്റെയും ചെന്നൈ മെട്രോ ഡയറക്ടർ (ഫിനാൻസ്) സുജാത ജയരാജിന്റെയും മകൾ. പാലക്കാട് പള്ളിപ്പുറമാണ് തറവാടെങ്കിലും ചെന്നൈയിൽ സ്ഥിരതാമസം. 

∙ 156, ഡോ. ജോർജ് അലൻ ജോൺ: കോഴിക്കോട് ഈസ്റ്റ് ഹിൽ ചൈത്രത്തിൽ കേന്ദ്ര ധന സ്പെഷൽ സെക്രട്ടറി (റിട്ട.) ഡോ. ജോൺ ജോസഫിന്റെയും മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. മേരി ഏബ്രഹാമിന്റെയും മകൻ. എസ്‌പി ചൈത്ര തെരേസ ജോൺ സഹോദരിയാണ്. 

∙ 176, ജിതിൻ റഹ്മാൻ: കേരള ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജർ മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് മയ്യംതാനി കുന്നത്തുപറമ്പിൽ അസീസ് റഹ്മാന്റെയും സുബൈദയുടെയും മകൻ.

∙ 185, റുമൈസ ഫാത്തിമ: ഇന്ദ്രനീലം ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ ഗുരുവായൂർ കാരക്കാട് പുത്തൻപുരയിൽ ആർ.വി. അബ്ദുൽ ലത്തീഫിന്റെയും വി.കെ. സക്കീനയുടെയും മകൾ.

∙ 197, കെ. അമൻ ചന്ദ്രൻ: പാലക്കാട് പരുത്തിപ്പുള്ളി കുറവാതൊടി വീട്ടിൽ സ്വകാര്യ കമ്പനി മാനേജരായ കെ.ചന്ദ്രന്റെയും ആയക്കുറിശ്ശി പാഠശാല ഇംഗ്ലിഷ് മീഡിയം സ്കൂൾ അധ്യാപിക ഗീതാകുമാരിയുടെയും മകൻ.

English Summary : Civil Service: Kerala man C.S. Jeyadev from Kerala ranks 5