ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുമെന്നു കരുതുന്ന ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ പരക്കെ കനത്ത മഴയ്ക്കു സാധ്യത. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം...rain kerala, kerala rain, monsoon kerala, kerala rain latest news, kerala rain news malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുമെന്നു കരുതുന്ന ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ പരക്കെ കനത്ത മഴയ്ക്കു സാധ്യത. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് നൽകി.  മഴ 7 വരെ തുടരുമെന്നാണു മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ചൈന കടലിലെ സിൻലാകു ചുഴലിക്കാറ്റിന്റെ തുടർച്ചയായാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നത്. ഇതിന്റെ സൂചനയായി ഇന്നലെ വൈകിട്ടോടെ ബംഗാൾ ഉൾക്കടലിൽ മേഘങ്ങൾ ഉരുണ്ടുകൂടിത്തുടങ്ങി. ശാന്തസമുദ്രത്തിലെ ഹോജ്പിറ്റ് എന്ന ചുഴലിക്കാറ്റ് രൂപംകൊള്ളുന്നതും ന്യൂനമർദത്തെ സ്വാധ്വീനിക്കും. 

ADVERTISEMENT

കേരളത്തിൽ പ്രളയസാഹചര്യം ഇപ്പോഴില്ലെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, മേഘവിസ്ഫോടനം പോലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിലയിടങ്ങളിൽ അതിതീവ്രമഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പശ്ചിമഘട്ടവുമായി അടുത്ത പ്രദേശങ്ങളിൽ ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

English summary: Heavy rain in Kerala