പഞ്ചായത്ത് പ്രസിഡന്റിന്റെയും പൊലീസിന്റെയും മുന്നിൽ വനിതാ വില്ലേജ് ഓഫിസർ കൈ ഞരമ്പു മ‍ുറിച്ചു. ‘എന്നെ കൊല്ലെന്നു’ നിലവിളിച്ചുകൊണ്ടു പുത്തൂർ വില്ലേജ് ഓഫിസർ സി.എൻ. സിമിയാണു മകൻ നോക്കിനിൽക്കെ ഞരമ്പുമുറിച്ചത്. സിപിഎം ഭരിക്കുന്ന പുത്തൂർ പഞ്ചായത്തിന്റെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന സംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പഞ്ചായത്ത് പ്രസിഡന്റിന്റെയും പൊലീസിന്റെയും മുന്നിൽ വനിതാ വില്ലേജ് ഓഫിസർ കൈ ഞരമ്പു മ‍ുറിച്ചു. ‘എന്നെ കൊല്ലെന്നു’ നിലവിളിച്ചുകൊണ്ടു പുത്തൂർ വില്ലേജ് ഓഫിസർ സി.എൻ. സിമിയാണു മകൻ നോക്കിനിൽക്കെ ഞരമ്പുമുറിച്ചത്. സിപിഎം ഭരിക്കുന്ന പുത്തൂർ പഞ്ചായത്തിന്റെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന സംഘം തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും ചെയ്തതാണ് കാരണമെന്നു വില്ലേജ് ഓഫിസർ പറഞ്ഞു.

ഇന്നലെ രണ്ടോടെ ഓഫിസിനുള്ളിലാണ് സംഭവം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, സ്ഥിര സമിതി അധ്യക്ഷൻ പി.ജി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ രാവിലെ വില്ലേജ് ഓഫിസിലെത്തി ഘെരാവോ തുടങ്ങി. വിവരമറിഞ്ഞു ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബും സംഘവും എത്തി.

ADVERTISEMENT

സെർവർ തകരാർ മൂലം ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണത്തിൽ തടസ്സമുണ്ടെന്നു വില്ലേജ് ഓഫിസർ പറഞ്ഞു. എന്നാൽ, എഴുതി നൽകണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചർച്ചയുടെ ഭാഗമായി തഹസിൽദാരുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെ മേശവലിപ്പിൽ നിന്നു ബ്ലേഡ് എടുത്തു വില്ലേജ് ഓഫിസർ സിമി മൂന്നുവട്ടം കൈഞരമ്പ് മുറിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കയ്യിൽ ഇന്നു പ്ലാസ്റ്റിക് സർജറി നടത്തും.

English summary: Village officer suicide attempt Thrissur

ADVERTISEMENT