തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങപ്പിറവിയായ ഈ മാസം 17 മുതൽ ഭക്തർക്കു പ്രവേശനം. ശബരിമലയിൽ ഈ തീരുമാനം ബാധകമല്ല. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. ശ്രീകോവിലിനടുത്തെത്തി തൊഴാം....ockdown india, lockdown news in malayalmam, lockdown kerala updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ചിങ്ങപ്പിറവിയായ ഈ മാസം 17 മുതൽ ഭക്തർക്കു പ്രവേശനം. ശബരിമലയിൽ ഈ തീരുമാനം ബാധകമല്ല. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കും. ശ്രീകോവിലിനടുത്തെത്തി തൊഴാം.

∙ ഒരു സമയം 5 പേർ മാത്രം. ആദ്യം വരുന്നവർക്ക് ആദ്യം പ്രവേശനം.

ADVERTISEMENT

∙ 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ, ഗർഭിണികൾ, രോഗബാധിതർ എന്നിവർക്കു പ്രവേശനമില്ല.

∙ രാവിലെ 6നു മുൻപും വൈകിട്ട് 6.30 മുതൽ 7.00 വരെയും പ്രവേശനമില്ല. ദീപാരാധന സമയത്ത് തിരക്ക് ഒഴിവാക്കാനാണ് വൈകിട്ട് 6.30 മുതൽ 7.00 വരെ നിയന്ത്രണം. ഈ സമയം പുറത്തുനിന്നു ദർശനം നടത്താം.

ADVERTISEMENT

∙ മാസ്ക് ധരിക്കണം. പരസ്പരം 6 അടി അകലം പാലിക്കണം.

∙ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തും.

ADVERTISEMENT

∙ വഴിപാടു നടത്താം. ശ്രീകോവിലിൽ നിന്നു നേരിട്ടു പ്രസാദ വിതരണമില്ല, പ്രത്യേക കൗണ്ടർ വഴി മാത്രം. അന്നദാനവും ബലിതർപ്പണവുമില്ല.

∙ ക്ഷേത്രക്കുളത്തിൽ കുളിക്കാനോ കൈകാലുകൾ കഴുകാനോ അനുവദിക്കില്ല.

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.

English summary: Travancore Devaswom Temples reopens