നേരിട്ട് ഓഫിസിൽ പോകാതെ പഞ്ചായത്തിന്റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന വ്യത്യസ്ത ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ മുഴുവൻ പ്രവർത്തനങ്ങളും ഇനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ നേരിട്ട് ഓഫിസിൽ പോകാതെ പഞ്ചായത്തിന്റെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന വ്യത്യസ്ത ആപ്ലിക്കേഷനുകളെ ഏകീകരിച്ച് ഒറ്റ ലോഗിനിലൂടെ മുഴുവൻ പ്രവർത്തനങ്ങളും ഇനി കൈകാര്യം ചെയ്യാം.ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്മെന്റ് സിസ്റ്റം(ഐഎൽജിഎംഎസ്) എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുക.

ആദ്യഘട്ടത്തിൽ 154 ഗ്രാമ പഞ്ചായത്തുകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത എന്റർപ്രൈസ് റിസോഴ്സ് പ്ലാൻ(ഇആർപി) സോഫ്റ്റ്‌വെയറാണ് ഇതിൽ ഉപയോഗിക്കുന്നത്. അപേക്ഷകർ വെബ്‌സൈറ്റിൽ പ്രവേശിച്ച ശേഷം യൂസർ ഐഡി സൃഷ്ടിക്കണം. തുടർന്ന് അപേക്ഷകൾ പൂർണമായി ഓൺലൈനായി നൽകാൻ സാധിക്കും. ഇ–പേയ്മെന്റിനുള്ള സൗകര്യവുമുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ പോലെ ചുരുക്കം സേവനങ്ങൾ മാത്രമാണ് ഇതിനു പുറത്തു വരുന്നത്. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ എല്ലാ പഞ്ചായത്തുകളിലുമെത്തിക്കാനാണ് ശ്രമം.

ADVERTISEMENT

അപേക്ഷയ്ക്ക് അവധിയില്ല

–വീട്ടിലിരുന്ന് https://erp.lsgkerala.gov.in സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം

ADVERTISEMENT

–അവധി ദിവസങ്ങളിലും അപേക്ഷകൾ നൽകാം

–മുൻഗണനാ ക്രമം മാറ്റാൻ കഴിയില്ല

ADVERTISEMENT

–ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കൂടുതൽ ഫലപ്രദമാകും