തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലങ്ങൾ/ വാർഡുകൾ എന്നിവയുടെ സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും സമയവും സ്ഥലവും നിശ്ചയിച്ചും വിജ്ഞാപനമായി... kerala panchayat election, kerala panchayat election news, kerala panjayath election, panchayat election

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലങ്ങൾ/ വാർഡുകൾ എന്നിവയുടെ സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും സമയവും സ്ഥലവും നിശ്ചയിച്ചും വിജ്ഞാപനമായി.

∙ 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ഈ മാസം 28 മുതൽ ഒക്ടോബർ 1 വരെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും ഒക്ടോബർ 5 നുമാണ് നറുക്കെടുപ്പെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. അതതു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് (കലക്ടർ) ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് നടത്തുക.

ADVERTISEMENT

∙ 86 നഗരസഭകളിലെ നറുക്കെടുപ്പ് 28 മുതൽ ഒക്ടോബർ 1 വരെയാണ്. തെക്കൻ മേഖലയിൽ ഉൾപ്പെടുന്ന നഗരസഭകളുടെ വാർഡുകളുടെ നറുക്കെടുപ്പ് ഈ മാസം 28, 29, 30 തീയതികളിലായി രാവിലെ 10 ന് കൊല്ലം ടി.എം.വർഗീസ് സ്മാരക ഗ്രന്ഥശാലാ ഹാളിൽ നടക്കും.

മധ്യമേഖലയിലെ നഗരസഭകളുടേത് (പാലക്കാട് ജില്ലയിലെ എല്ലാ നഗരസഭകളും ഉൾപ്പെടെ) 28, 29, ഒക്ടോബർ 1 തീയതികളിലായി 10 ന് കൊച്ചി കോർപറേഷൻ ടൗൺ ഹാളിലാണ്. വടക്കൻ മേഖലയിലെ നഗരസഭകളുടേത് 29, 30, ഒക്ടോബർ 1 തീയതികളിലായി രാവിലെ 10 ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. ഇതിനു തെക്കൻ, മധ്യ, വടക്കൻ മേഖലകളിലെ നഗരകാര്യ റീജനൽ ജോയിന്റ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി.

ADVERTISEMENT

∙ 6 കോർപറേഷനുകളിലേക്ക് ഈ മാസം 28, 30, ഒക്ടോബർ 6 തീയതികളിൽ നഗരകാര്യ ഡയറക്ടറാണു നറുക്കെടുപ്പ് നടത്തുക. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലെ നറുക്കെടുപ്പ് 28 ന് യഥാക്രമം രാവിലെ 10 നും ഉച്ചയ്ക്കു 2 നും ആയി കോഴിക്കോട് ടൗൺ ഹാളിൽ നടക്കും.

കൊച്ചി, തൃശൂർ കോർപറേഷനുകളിലേതു 30 ന് യഥാക്രമം രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ആയി കൊച്ചി കോർപറേഷൻ ടൗൺ ഹാളിലാണ്. തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലേത് ഒക്ടോബർ 6 ന് യഥാക്രമം രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ആയി തിരുവനന്തപുരം കലക്ടറേറ്റിൽ നടക്കും.

ADVERTISEMENT

English summary: Local body election Kerala