കൊച്ചി ∙ രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ. ‍ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു.ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യാന്തര ഭീകര സംഘടനകളെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കുന്ന മലയാളി ഗ്രൂപ്പുകൾ  കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ. ‍ഐഎസ്, അൽഖായിദ എന്നിവയെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളാണിവയെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു. 

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു പുറമേ ഹൂപ്, ടാംടാം, റയട്, റോക്കറ്റ് ചാറ്റ് എന്നീ മെസേജിങ് ആപ്പുകളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതായി എത്തിക്കൽ ഹാക്കർമാരുടെയും ഡേറ്റ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

ADVERTISEMENT

ജമ്മു കശ്മീരിൽ സാന്നിധ്യമുണ്ടായിരുന്ന അൽഖായിദയുടെ ഉപവിഭാഗമായ അൻസാർ ഗസ്വാർ ഉൾ–ഹിന്ദ് സമൂഹമാധ്യമങ്ങളിൽ  സജീവമാണെന്നും ആശയപ്രചാരണത്തിനായി കേരളത്തിൽ റജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങിയിട്ടുണ്ടത്രേ. 

ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പലതവണ ഇത്തരം ഗ്രൂപ്പുകളെ വിലക്കിയെങ്കിലും പേരുമാറ്റി അവ വീണ്ടും പ്രത്യക്ഷപ്പെടും. വ്യാജ പേരിലുള്ള അക്കൗണ്ടുകളാണ് ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിക്കുന്നത്.  പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന ‘ദ് റെസിസ്റ്റൻസ് ഫോഴ്സിന്റെ’ (ടിആർഎഫ്) ചില ചാനലുകൾ അടുത്തിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു. ഇവർ പിന്നീട് ‘ഹൂപ്പി’ലേക്കും ‘വയറി’ലേക്കും മാറിയെന്നാണ് കണ്ടെത്തൽ. 

സഹായകമായത് യുഎൻ മുന്നറിയിപ്പ്

ന്യൂഡൽഹി ∙ രണ്ടര മാസം മുൻപ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പു ശരിവയ്ക്കുന്നതാണു കേരളത്തിലെ അറസ്റ്റ്.  കേരളത്തിലും കർണാടകത്തിലും ഭീകരസാന്നിധ്യമുണ്ടെന്നായിരുന്നു ഇതു നിരീക്ഷിക്കുന്ന സമിതിയുടെ 26–ാം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

ADVERTISEMENT

ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180– 200 അംഗങ്ങളുണ്ടെന്നാണു റിപ്പോർട്ടിലെ പരാമർശം. അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ്, കാണ്ഡഹാർ, നിംറസ് പ്രവിശ്യകളിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയിൽ അൽഖായിദയുടെ പ്രവർത്തനമെന്നും ഇതേ റിപ്പോർട്ടിലുണ്ടായിരുന്നു.

കലക്ടറേറ്റ് സ്ഫോടനം: രാജ്യാന്തര ബന്ധമെന്ന സംശയം വീണ്ടും

കാക്കനാട് ∙ എറണാകുളം കലക്ടറേറ്റിൽ 11 വർഷം മുൻപു നടന്ന സ്ഫോടനത്തിനു പിന്നിൽ രാജ്യാന്തര ഭീകരസംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന അന്വേഷണ ഏജൻസികളുടെ സംശയം ബലപ്പെടുത്തുന്നതാണ് അൽ ഖായിദ ഭീകരരുടെ അറസ്റ്റ്.

കലക്ടറേറ്റ് സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും മറ്റു 2 പേർ ഗൾഫിലേക്കും  കടന്നുവെന്നാണ് അവസാനം കണ്ടെത്തിയത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇന്റർപോളിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല.  ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 10 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന ആളാണെന്ന കണ്ടെത്തൽ അന്നേ രാജ്യാന്തര ഭീകരരുടെ സാന്നിധ്യം ജില്ലയിലുണ്ടെന്ന സൂചനയാണു നൽകുന്നത്. 

ADVERTISEMENT

കലക്ടറേറ്റ് സ്ഫോടനത്തിലെ കൂട്ടുപ്രതികളിൽ ചിലർ അയൽ സംസ്ഥാനങ്ങൾ ഒളിത്താവളമാക്കിയവരാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിരുന്നു.

English summary: Al-Qaeda Kerala: Social media groups