എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ( ഇഡി ) ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ രാജിയെച്ചൊല്ലി ഭരണ–പ്രതിപക്ഷ രാഷ്ട്രീയപ്പോര് അതിരൂക്ഷം. മന്ത്രിയുടെ രാജിക്കായുളള പ്രക്ഷോഭം കേരളമാകെ ശക്തമായപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും..KT Jaleel, KT Jaleel latest news, KT Jaleel news malayalam, KT Jaleel ED

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ( ഇഡി ) ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിന്റെ രാജിയെച്ചൊല്ലി ഭരണ–പ്രതിപക്ഷ രാഷ്ട്രീയപ്പോര് അതിരൂക്ഷം. മന്ത്രിയുടെ രാജിക്കായുളള പ്രക്ഷോഭം കേരളമാകെ ശക്തമായപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതുമുന്നണി നേതൃയോഗവും ആവശ്യം തള്ളി പ്രതിപക്ഷവുമായി ഏറ്റുമുട്ടാൻ തന്നെ രംഗത്തു വന്നു. പ്രതിപക്ഷത്തിന്റേതു ബോധപൂർവമുള്ള അക്രമസമരമെന്ന് ആരോപിച്ചു നേരിടാനും തുറന്നുകാട്ടാനുമാണ് ഇരുനേതൃയോഗങ്ങളുടേയും തീരുമാനം.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഏഴാം ദിവസവും യുഡിഎഫ്, ബിജെപി സംഘടനകളുടെ പ്രതിഷേധം ശക്തമായി. മലപ്പുറത്തും കോട്ടയത്തും കാസർകോട്ടും ഇന്നലെ സമരം പൊലീസുമായുളള ഏറ്റുമുട്ടലിൽ കലാശിച്ചു. മറ്റു ജില്ലകളിലും സമരം ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് ആസ്ഥാന കവാടത്തിൽ തന്നെ മിന്നൽ സമരം നടത്തി.

ADVERTISEMENT

ഖുർആനിനെ ഒറ്റതിരിച്ച് എതിർക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ ലീഗ് പിന്തുണയ്ക്കുകയാണോ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ഖുർആനിന്റെ പേരിൽ തടിയൂരാൻ സിപിഎമ്മും ജലീലും നോക്കേണ്ടെന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഖുർആനിന്റെ മറവിൽ ജലീലിനെ സംരക്ഷിക്കുന്ന വർഗീയക്കളിക്കു സിപിഎം മുതിരുന്നുവെന്നു ബിജെപി ആക്ഷേപിച്ചു.

യുഎഇ കോൺസുലേറ്റിൽനിന്നുള്ള ഖുർആൻ കേരളത്തിൽ വിതരണം ചെയ്തതിന്റെ വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രി ജലീലിൽ നിന്നു തേടിയതിനു പിന്നാലെയാണു വാക്പോരിൽ ഖുർആനും വിഷയമായത്.

ADVERTISEMENT

നിലവിലെ രാഷ്ട്രീയസാഹചര്യം ഒന്നരമണിക്കൂറോളം ചർച്ച ചെയ്ത എൽഡിഎഫ് നേതൃയോഗത്തിൽ പ്രതിരോധമല്ല, പ്രത്യാക്രമണമാണു വേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണെന്ന പ്രതീതി തിരുത്താൻ സമയമായെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും പറഞ്ഞു. ഇതോടെ പ്രതിപക്ഷ സമരങ്ങളെ ഇനി എൽഡിഎഫ് എന്ന നിലയിൽ തന്നെ തുറന്നുകാട്ടണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. സർക്കാരിന്റെ വികസന നേട്ടങ്ങളെ മത്സരിച്ചു പിന്തുണയ്ക്കുന്ന തരത്തിൽ മറ്റു ഘടകകക്ഷികളും സംസാരിച്ചു. ഇതോടെ സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ച എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളിലേക്കു യോഗം എത്തി.

മറുപക്ഷത്ത്, വിവാദങ്ങളും അന്വേഷണങ്ങളും സർക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയെന്നു കോ‍ൺഗ്രസ്–ലീഗ് നേതൃചർച്ച വിലയിരുത്തി. പ്രതിസന്ധിയിൽനിന്നു ശ്രദ്ധതിരിക്കാനും വർഗീയത ഇളക്കിവിട്ടു രക്ഷപെടാനാകുമോയന്നും നോക്കാനുമാണു മതഗ്രന്ഥം ചർച്ചാവിഷയമാക്കുന്നതെന്നു നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിവർ പങ്കെടുത്ത യോഗം വിലയിരുത്തി.

ADVERTISEMENT

22നു സർക്കാരിനെതിരെ സെക്രട്ടേറിയറ്റിനും ജില്ലാകേന്ദ്രങ്ങൾക്കും മുന്നിൽ പ്രഖ്യാപിച്ച സമരത്തിന്റെ തയാറെടുപ്പുകളും ഇരുപാർട്ടികളും വിലയിരുത്തി. ഇതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ രാജി ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു.

‘കേന്ദ്ര ഏജൻസികൾ സാക്ഷിയായി വിളിപ്പിച്ചതിന്റെ പേരിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നു പറയുന്ന നിങ്ങൾ ഏതു ലോകത്താണു ജീവിക്കുന്നത്? ജലീൽ രാജിവയ്ക്കാൻ പോകുന്നില്ല, പ്രതിപക്ഷത്തിന്റെ സമരം എവിടെയും എത്താനും പോകുന്നില്ല’’

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാനസെക്രട്ടറി

English summary: LDF supports K.T.Jaleel