കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി 5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുന്നവർക്ക് 60 വയസ്സു തികയുമ്പോൾ പെൻഷൻ നൽകും. ബോർഡ് സംബന്ധിച്ച കരടു ചട്ടങ്ങൾ തയാറായി. വൈകാതെ പ്രവർത്തനം ആരംഭിക്കും...Kerala farmers pension, Kerala farmers Kshemanidhi, Kerala loan,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി  5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുന്നവർക്ക് 60 വയസ്സു തികയുമ്പോൾ പെൻഷൻ നൽകും. ബോർഡ് സംബന്ധിച്ച കരടു ചട്ടങ്ങൾ തയാറായി. വൈകാതെ പ്രവർത്തനം ആരംഭിക്കും. 

അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിലാകും പെൻഷൻ കണക്കാക്കുക. പെൻഷൻ തുക സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുകയാണ്. 18 മുതൽ 55 വരെയാണ്  അംഗത്വത്തിനു പ്രായപരിധി. 3 വർഷംവരെ കൃഷി ചെയ്തവർക്ക്  അംഗമാകാം.

ADVERTISEMENT

കൃഷി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തും. മൃഗസംരക്ഷണം, മത്സ്യകൃഷി മേഖലയിലുള്ളവരെയും അംഗങ്ങളാക്കും. അംഗമാകാൻ 100 രൂപ അടയ്ക്കണം. അംശദായമായി മിനിമം 100 രൂപയാണ് അടയ്ക്കേണ്ടത്. സർക്കാർ വിഹിതമായി 250 രൂപ അടയ്ക്കും.  അംഗങ്ങളുടെ താൽപര്യ പ്രകാരം അംശദായമായി എത്ര തുക വേണമെങ്കിലും അടയ്ക്കാം. 

ബോർഡിൽ അംഗമാകുന്നവർക്ക് 8 ആനുകൂല്യങ്ങളാണു ലഭിക്കുക: മക്കളുടെ വിദ്യാഭ്യാസം–ഉപരിപഠനം, വിവാഹ ധനസഹായം, അവശത പെൻഷൻ, മരണാനന്തര ആനുകൂല്യം, പ്രസവാനുകൂല്യം, പെൻഷൻ, അപകട ഇൻഷുറൻസ്, ചികിത്സാ സഹായം. സംസ്ഥാനത്തെ മുഴുവൻ കർഷകരെയും ബോർഡിൽ  അംഗമാക്കാനാണു സർക്കാർ തീരുമാനം.

ADVERTISEMENT

കൃഷിസംരംഭകർക്ക് പുതിയ വായ്പാ പദ്ധതി 

തിരുവനന്തപുരം ∙ കൃഷിമേഖലയിലെ പുതിയ സംരംഭകർക്കു വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്.  

ADVERTISEMENT

കർഷക ഉൽപാദന സംഘടനകൾ (എഫ്പിഒ), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കൃഷിസംരംഭകർ,  സ്റ്റാർട്ടപ്പുകൾ,  മാർക്കറ്റിങ്  സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്കു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും. 

ഇ മാർക്കറ്റിങ് പ്ലാറ്റ്ഫോം,  പ്രൈമറി പ്രോസസിങ്  സെന്റർ,  വെയർഹൗസ്,  പാക്കിങ് ഹൗസ്,  സോർട്ടിങ് - ഗ്രേഡിങ് യൂണിറ്റ് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണു സഹായം. 

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. ഇതിനായി agriinfra.dac.gov.in വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ  നൽകി ലോഗിൻ ഐഡി  ഉണ്ടാക്കണം. 2 കോടി രൂപയ്ക്കു വരെ സംരംഭകർ ഈടു നൽകേണ്ട. ക്രെഡിറ്റ് ഇൻസെന്റീവ് പദ്ധതി പ്രകാരം 3 ശതമാനം പലിശ സബ്സിഡി ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് സിൻഡ്  ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണു പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ.

English summary: Pension for farmers in Kerala