മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. മലപ്പുറം, കോട്ടയം, നെടുങ്കണ്ടം (ഇടുക്കി), ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു...KT Jaleel, KT Jaleel latest news, KT Jaleel news malayalam, KT Jaleel ED

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. മലപ്പുറം, കോട്ടയം, നെടുങ്കണ്ടം (ഇടുക്കി), ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു.

മലപ്പുറത്തു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെഎസ്‍യു സംസ്ഥാന സെക്രട്ടറി പി.റംഷാദ് എന്നിവർ അടക്കം 5 പേരെ കണ്ണിനും തലയ്ക്കും സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരിനും മർദനമേറ്റു.

ADVERTISEMENT

കോട്ടയത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം എന്നിവർ വെവ്വേറെ നടത്തിയ മാർച്ചുകളിൽ സംഘർഷം. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിൽ, ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മ‍ഞ്ഞക്കടമ്പിൽ, യൂത്ത് ഫ്രണ്ട് (ജോസഫ്) ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ എന്നിവർക്കു പരുക്കേറ്റു.

ആലപ്പുഴയിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ് നിതിൻ എ. പുതിയിടവും 2 വനിതാ ഭാരവാഹികളും ഉൾപ്പെടെ 21 പേർക്കു പരുക്കേറ്റു. 50 പേർക്കെതിരെ കേസുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്കു പരുക്കേറ്റു. പത്തനംതിട്ടയിൽ മഹിളാ മോർച്ച പ്രകടനത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

ADVERTISEMENT

English summary: Protest for K.T.Jaleel resign