തിരുവനന്തപുരം∙ കേരളത്തിലെ 210 കിലോമീറ്റർ ദേശീയപാതയുടെ വികസനം 965 കോടി രൂപ ചെലവിട്ട് ഈ സാമ്പത്തികവർഷം പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സ്റ്റാംപ് ഡ്യൂട്ടി ഇളവ്, സ്റ്റീൽ, സിമന്റ് എന്നിവയ്ക്ക് കേരളം ജിഎസ്ടി ഇളവ് അനുവദിച്ചാൽ നിർമാണച്ചെലവ് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തു പൂർത്തിയായ കഴക്കൂട്ടം-മുക്കോല ദേശീയപാത ബൈപാസിന്റെയും ദേശീയപാതയിലെ 7 റീച്ചുകളുടെ നിർമാണത്തിന്റെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണം മൂലമാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചതെന്ന് ഗഡ്കരി പറഞ്ഞു.

ADVERTISEMENT

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 25% തുക നൽകാമെന്നു സമ്മതിച്ച ഏക സംസ്ഥാനമാണു കേരളമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിതിൻ ഗഡ്കരിയെപ്പോലെ ഒരു മന്ത്രി കേന്ദ്രത്തിൽ ഉണ്ടായിരുന്നത് തടസ്സങ്ങൾ പരിഹരിക്കാൻ സഹായകമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശയപരമായി എതിർപ്പുണ്ടായേക്കാമെങ്കിലും റോഡ് നിർമാണത്തിൽ സ്വകാര്യപങ്കാളിത്തം അനിവാര്യമാണെന്ന് മുഖ്യമന്ത്രിയോട്  ഗഡ്കരി പറഞ്ഞു. മുഴുവൻ ചെലവിടാൻ സർക്കാരിന്റെ കയ്യിൽ പണമില്ല. രാജ്യത്ത് ദേശീയപാതയിൽ ടോൾ നൽകാത്തത് കെഎസ്ആർടിസി മാത്രമാണ്. ഇതു മാറ്റാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഗഡ്കരി പറഞ്ഞു.

ADVERTISEMENT

ദേശീയപാത വികസനവിഷയത്തിൽ സംസ്ഥാന  സർക്കാരിന്റെ പ്രകടനം മുൻ സർക്കാരിനെക്കാൾ മികച്ച രീതിയിലാണെന്നും ഇതു വളരെ സഹായകരമായെന്നും  ഗഡ്കരി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രിമാരായ വി.കെ. സിങ്, വി. മുരളീധരൻ, മന്ത്രി ജി. സുധാകരൻ എന്നിവർ പ്രസംഗിച്ചു.

∙ പൂർത്തിയായത്– കഴക്കൂട്ടം-മുക്കോല ബൈപാസ് (1121 കോടി, 27 കി.മീ)

ADVERTISEMENT

∙ നിർമാണം തുടങ്ങുന്നത്– ദേശീയപാത 66ലെ കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്ങള (1981 കോടി, 39 കി.മീ), ചെങ്ങള-നീലേശ്വരം (1746 കോടി, 37 കി.മീ), കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന പെരോൾ-തളിപ്പറമ്പ് (3042 കോടി, 40 കി.മീ), കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് - മുഴപ്പിലങ്ങാട് (2715 കോടി, 30 കി.മീ), കോഴിക്കോട് ജില്ലയിലെ പാലൊളി, മൂരാട് പാലങ്ങൾ വീതികൂട്ടൽ (210 കോടി, 2 കി.മീ), വടകര-അഴിയൂർ-വെങ്ങളം, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ബൈപാസ് (1853 കോടി, 28 കി.മീ) എന്നീ റീച്ചുകൾ.

∙ ഇടുക്കിയിലെ ചെറുതോണി പാലം (24 കോടി, 0.3 കി.മീ)

Content Highlights: National Highway development in Kerala