തിരുവനന്തപുരം ∙ ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെ വർഷങ്ങളായി അനധികൃതമായി സർവീസിൽ നിന്നു വിട്ടു നിന്ന 432 ജീവനക്കാരെ പിരിച്ചുവിട്ടു | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആരോഗ്യ ഡയറക്ടറേറ്റിനു കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെ വർഷങ്ങളായി അനധികൃതമായി സർവീസിൽ നിന്നു വിട്ടു നിന്ന 432 ജീവനക്കാരെ പിരിച്ചുവിട്ടു.

ഡോക്ടർമാർക്കു പുറമേ 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമസിസ്റ്റുകൾ, 20 സ്റ്റാഫ് നഴ്‌സുമാർ, റെക്കോർഡ് ലൈബ്രേറിയൻ, ക്ലാർക്കുമാർ ( 3 വീതം), ഡെന്റൽ ഹൈനീജിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, റേഡിയോഗ്രഫർ, ഒപ്‌ടോമെട്രിസ്റ്റ് ഗ്രേഡ് (2 വീതം) , അറ്റൻഡർ , ഫൈലേറിയ ഇൻസ്‌പെക്ടർ, നഴ്‌സിങ് അസിസ്റ്റന്റ്, പിഎച്ച്എൻ ട്യൂട്ടർ (ഒന്നു വീതം) എന്നിവരാണ് പുറത്തായത്.

ADVERTISEMENT

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു. പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിനു താത്പര്യം പ്രകടിപ്പിക്കാത്തവർക്ക് എതിരെയാണു നടപടിയെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 

കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ആവശ്യമുണ്ട്. വർഷങ്ങളായി സർവീസിൽ നിന്നു വിട്ടുനിൽക്കുന്നതു വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കും. ഇത്തരം ജീവനക്കാരെ തുടരാൻ അനുവദിക്കുന്നത് അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.