തിരുവനന്തപുരം∙ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രി കെ.എം.മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം പിൻവലിക്കാൻ അദ്ദേഹത്തിന്റെ മകൻ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നു ബാർ ഉടമകളുടെ സംഘടനയുടെ മുൻ പ്രസിഡന്റ് ​| Bar Scam | Malayalam News | Manorama Online

തിരുവനന്തപുരം∙ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രി കെ.എം.മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം പിൻവലിക്കാൻ അദ്ദേഹത്തിന്റെ മകൻ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നു ബാർ ഉടമകളുടെ സംഘടനയുടെ മുൻ പ്രസിഡന്റ് ​| Bar Scam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രി കെ.എം.മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം പിൻവലിക്കാൻ അദ്ദേഹത്തിന്റെ മകൻ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നു ബാർ ഉടമകളുടെ സംഘടനയുടെ മുൻ പ്രസിഡന്റ് ​| Bar Scam | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രി കെ.എം.മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം പിൻവലിക്കാൻ അദ്ദേഹത്തിന്റെ മകൻ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നു ബാർ ഉടമകളുടെ സംഘടനയുടെ മുൻ പ്രസിഡന്റ് ബിജു രമേശ്. മാണിക്കെതിരെ ഉന്നയിച്ച ആരോപണം ശരിയല്ലെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഉന്മൂലനം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും ബിജു രമേശ് ആരോപിച്ചു.

ബാർകോഴക്കേസ് കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. 3 തവണ ജോസ് കെ.മാണി ബന്ധപ്പെട്ടു. ബാർ ഉടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണു വിളിച്ചത്. ഭീഷണി വിലപ്പോവില്ലെന്നു കണ്ടപ്പോഴാണ് ആരോപണം പിൻവലിച്ചാൽ എന്തു വേണമെങ്കിലും ചെയ്യാമെന്ന വാഗ്ദാനം നൽകിയത്. മാധ്യമങ്ങളോടു പറയേണ്ട കാര്യം ജോൺ കല്ലാട്ടിന്റെ മെയിലിൽ നിന്നു തനിക്കു വന്നിരുന്നു. കേസ് അന്വേഷിച്ച വിജിലൻസിനെ ഇക്കാര്യമെല്ലാം അറിയിച്ചു. ഫോൺ വിളിയുടെ ശബ്ദരേഖയും കൈമാറി. എന്നാൽ അവർ അതേപ്പറ്റി അന്വേഷിച്ചില്ല.

ADVERTISEMENT

കോഴക്കേസിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ജോസ് കെ.മാണിയുടെ വാദം ശരിയല്ലെന്നു ബിജു രമേശ് പറഞ്ഞു. സിപിഎം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ബാർ കോഴ ആരോപണത്തിനു ശേഷം ചർച്ച നടത്തിയിരുന്നു. കേസ് തടസ്സമായെന്നും ഇല്ലെങ്കിൽ മാണി എൽഡിഎഫിലേക്കു വരുമായിരുന്നുവെന്നും അവർ തന്നോടു പറഞ്ഞു. ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നു. അറിവുണ്ടായിരുന്നെങ്കിൽ ആരോപണം ഉന്നയിക്കില്ലായിരുന്നു. മാണി മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ ബാറുകൾ തുറന്നു കിട്ടുമായിരുന്നു.

യുഡിഎഫ് സർക്കാർ കറവപ്പശുവിനെപ്പോലെയാണു ബിസിനസുകാരെ കണ്ടിരുന്നത്. കിട്ടുന്നതെല്ലാം പിടിച്ചുവാങ്ങി. മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിർദേശപ്രകാരം പലർക്കും പണം നൽകി. 50 ലക്ഷം രൂപ ബാബുവിന്റെ ഓഫിസിലും ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫിസിലും എത്തിച്ചു. 25 ലക്ഷം രൂപ വി.എസ്. ശിവകുമാറിന്റെ വീട്ടിലെത്തിച്ചു. എന്നാൽ ഈ സർക്കാർ വന്ന ശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇനി ജോസ് കെ.മാണിയൊക്കെ മുന്നണിയിലേക്കു വരുമ്പോൾ പഴയ രീതിയിലേക്കു മാറാൻ സാധ്യതയുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

ജോസ് കെ.മാണി തന്റെ ഫോണിലേക്കു വിളിച്ചിട്ടുണ്ടെന്നു ജോൺ കല്ലാട്ട് പിന്നീടു പ്രതികരിച്ചു. ബാർ ഉടമകളുടെ യോഗത്തിനിടെയാണു ഫോൺ വന്നത്. ബിജു രമേശിനോട് എന്താണു സംസാരിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതാവിനെ വേട്ടയാടിയവർ എന്നെ  ലക്ഷ്യം വയ്ക്കുന്നു: ജോസ് കെ.മാണി

ADVERTISEMENT

കോട്ടയം ∙ കെ.എം.മാണിക്കെതിരെ തെളിവൊന്നുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളാണു ബിജു രമേശ് ഇപ്പോൾ ആവർത്തിക്കുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. അന്നു പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾക്കു തിരിച്ചറിയാനാവും – ജോസ് കെ.മാണി പറഞ്ഞു.

ഒറ്റയടിക്ക് പ്രതികരിക്കാൻ പറ്റില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ബാർ കോഴ സംബന്ധിച്ചു ബിജു രമേശ് ഉയർത്തിയ പുതിയ ആരോപണങ്ങളെക്കുറിച്ച് ഒറ്റയടിക്കു പ്രതികരിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‌എന്താണെന്നു പരിശോധിച്ചിട്ടേ പറയാനാവൂ. ഒറ്റയടിക്ക് ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

∙ ബാർ കോഴ കേസിൽ കെ.എം.മാണി നിരപരാധിയാണെന്നാണ് ആദ്യം മുതലുള്ള നിലപാട്. ഞാൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണു മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. മാണിക്കെതിരെ സമരം ചെയ്തവരുടെ ഒപ്പം കൂട്ടുകൂടുന്നത് എന്നെ ചാരി വേണ്ട. യുഡിഎഫിലേക്ക് ഇനിയും ചിലർ വരാനുണ്ട്. 

ADVERTISEMENT

-രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

∙ ബിജു രമേശിനു 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം സംബന്ധിച്ച കാര്യങ്ങൾ ജോസ് കെ.മാണിയോടു തന്നെ ചോദിക്കണം.                   

–പി.ജെ.ജോസഫ്, കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ