ക്രൈസ്തവ ദർശനത്തെ ആഗോള തലത്തിൽ എത്തിക്കാൻ എല്ലാ സഭകളുമായി ചേർന്നു പ്രവർത്തിച്ച സഭാ നേതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. അദ്ദേഹം വൈദികനായിരുന്ന കാലം മുതൽ അറിയാം. 1971ൽ പിതാവിനൊപ്പം മരാമണ്ണിലെത്തിയപ്പോൾ...Dr.Joseph Mar thoma metropolitan, Marthoma Church, Dr.Joseph Marthoma metropolitan death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ക്രൈസ്തവ ദർശനത്തെ ആഗോള തലത്തിൽ എത്തിക്കാൻ എല്ലാ സഭകളുമായി ചേർന്നു പ്രവർത്തിച്ച സഭാ നേതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. അദ്ദേഹം വൈദികനായിരുന്ന കാലം മുതൽ അറിയാം. 1971ൽ പിതാവിനൊപ്പം മരാമണ്ണിലെത്തിയപ്പോൾ കൺവൻഷന്റെ മുഖ്യ സംഘാടകരിൽ ഒരാളായി റവ. പി. ടി. ജോസഫും ഉണ്ടായിരുന്നു.

സ്റ്റാൻലി ജോൺസ് ഹിമാലയത്തിന്റെ താഴ്‌വരയിൽ സ്ഥാപിച്ച 400 ഏക്കറോളം വരുന്ന സത്താൾ ആശ്രമത്തിന്റെ വികസനത്തിന് മാർത്തോമ്മാ സഭയും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും നൽകിയിരുന്ന സംഭാവന എന്നും സ്മരിക്കപ്പെടുന്നതാണ്. മാർത്തോമ്മാ സഭയും സ്റ്റാൻലി ജോൺസ് ഫൗണ്ടേഷനുമായുള്ള ബന്ധത്തിനു തുടക്കം കുറിച്ചതും മെത്രാപ്പൊലീത്തയാണ്.

ADVERTISEMENT

കാലാകാലങ്ങളിൽ സഭയുടെ അമേരിക്കൻ ഭദ്രാസന അധ്യക്ഷൻമാരുടെ സഹായവും ഉണ്ടായി. ഒട്ടേറെ മാർത്തോമ്മാ സഭാ വിശ്വാസികൾ ഫൗണ്ടേഷനിലേക്ക് കടന്നു വരാൻ അദ്ദേഹം കാരണക്കാരനായി. അദ്ദേഹത്തിന് യുഎസിൽ നല്ല സുഹൃദ് വലയം ഉണ്ടായിരുന്നു.

2006, 2016 വർഷങ്ങളിലെ മാരാമൺ കൺവൻഷനുകളിൽ പങ്കെടുക്കാനും അദ്ദേഹം അവസരമൊരുക്കി. സഹോദര ഭാര്യ പെട്രീഷാ മാത്യൂസിനും കൺവൻഷനിൽ പ്രസംഗകനായിരുന്ന ലെനാർഡ് സ്വീറ്റിനും ഒപ്പമാണ് 2016ൽ മാരാമണ്ണിൽ എത്തിയത്.

ADVERTISEMENT

12 ദിവസം കേരളത്തിൽ തങ്ങിയ ഞങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിത്തന്നതും മെത്രാപ്പൊലീത്തയാണ്. ഒരു ആറന്മുള കണ്ണാടിയും അന്ന് സമ്മാനിച്ചിരുന്നു. 

വാക്കിലും പ്രവൃത്തിയിലും കർക്കശകാരനായിരുന്നെങ്കിലും ദൈവത്തിന്റെ മനുഷ്യമുഖം പലപ്പോഴും അദ്ദേഹത്തിൽ ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. കരുതലും നേതൃപാടവവും എടുത്തു പറയേണ്ടിയിരിക്കുന്നു.