കോട്ടയം ∙ ഇടതല്ലെങ്കിൽ വലത് എന്ന കേരളത്തിന്റെ രാഷ്ട്രീയ പല്ലവിയെ ഞെട്ടിച്ച വ്യത്യസ്ത കേരള കോൺഗ്രസുകാരൻ പി.സി.തോമസിന് ഇന്ന് എഴുപതാം പിറന്നാൾ. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന പി.ടി.ചാക്കോയുടെ മകൻ രാഷ്ട്രീയത്തിൽ എത്തിയത് അപ്രതീക്ഷിതമായാണ്. | PC Thomas | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഇടതല്ലെങ്കിൽ വലത് എന്ന കേരളത്തിന്റെ രാഷ്ട്രീയ പല്ലവിയെ ഞെട്ടിച്ച വ്യത്യസ്ത കേരള കോൺഗ്രസുകാരൻ പി.സി.തോമസിന് ഇന്ന് എഴുപതാം പിറന്നാൾ. കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന പി.ടി.ചാക്കോയുടെ മകൻ രാഷ്ട്രീയത്തിൽ എത്തിയത് അപ്രതീക്ഷിതമായാണ്. അന്നു കേരള ബാർ കൗൺസിൽ അംഗമായിരുന്നു പി.സി.തോമസ്. കെ.എം.മാണിയുടെ അനുയായിയായി കേരള കോൺഗ്രസ് (എം) വഴി രാഷ്ട്രീയത്തിലെത്തി. ഇടതു–വലതു–ബിജെപി മുന്നണികളിൽ പ്രവർ‍ത്തിച്ചു. ഇപ്പോൾ ബ്രാക്കറ്റിൽ ഇംഗ്ലിഷ് അക്ഷരമില്ലാത്ത കേരള കോൺഗ്രസിന്റെ ചെയർമാനാണ്. പാർലമെന്റേറിയൻ ആയിരിക്കെ കർഷകർക്കു വേണ്ടി നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. റബർ ഷീറ്റ് ദേഹത്തു ചുറ്റി ഡൽഹിയിൽ നടത്തിയ പ്രക്ഷോഭം ഉദാഹരണം. 

ജീവിതം, രാഷ്ട്രീയം

ADVERTISEMENT

∙ 1950 ഒക്ടോബർ 31നു കോട്ടയം ജില്ലയിലെ ഇളങ്ങോയിയിൽ ജനനം. 

1987ൽ വാഴൂരിൽ നിന്നു നിയമസഭയിലേക്ക് ആദ്യമത്സരത്തിൽ പരാജയം. കാനം രാജേന്ദ്രനായിരുന്നു വിജയി. 

1989ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നു കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായി  ജയിച്ചു. പിന്നീട് 20 വർഷം എംപിയായി തുടർന്നു. 

2001ൽ കെ.എം.മാണിയുമായി പിരിഞ്ഞ് ഐഎഫ്ഡിപി എന്ന പാർട്ടിയുണ്ടാക്കി, എൻഡിഎയിലെത്തി. 

ADVERTISEMENT

2003–04 കാലത്തു വാജ്പേയി മന്ത്രിസഭയിൽ കേന്ദ്ര കേന്ദ്ര നിയമ, നീതികാര്യ സഹമന്ത്രിയായി. 

2004ൽ ഐഎഫ്ഡിപി സ്ഥാനാർഥിയായി മൂവാറ്റുപുഴയിൽ നിന്നു ജയിച്ചു. കേരളത്തിലെ ആദ്യ എൻഡിഎ എംപിയായി. 

ജോസ് കെ.മാണിയും പി.എം.ഇസ്മായിലുമായിരുന്നു എതിർ സ്ഥാനാർഥികൾ. മതം ഉപയോഗിച്ചു ചട്ടവിരുദ്ധമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ പി.സി.തോമസിന്റെ വിജയം 2006ൽ ഹൈക്കോടതി റദ്ദാക്കി. ഇൗ വിധി 2009ൽ സുപ്രീം കോടതി ശരിവച്ചു. 2010ൽ മൂന്നു വർഷത്തേക്കു മത്സരങ്ങളിൽ നിന്ന് അയോഗ്യനാക്കി. 

പി.ജെ.ജോസഫിനൊപ്പം ചേർന്നു. ജോസഫ് കേരള കോൺഗ്രസിൽ (എം) ലയിച്ചപ്പോൾ തോമസ് ഒപ്പം ചെന്നില്ല. കേരള കോൺഗ്രസ് ലയനവിരുദ്ധ വിഭാഗമുണ്ടാക്കി. പിന്നീട് 2016ൽ എൻഡിഎയിൽ തിരിച്ചെത്തി. 2019ൽ കോട്ടയത്തു നിന്നു ലോക്സഭയിലേക്കു വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

ADVERTISEMENT

എഴുപതാം പിറന്നാൾ ദിനത്തിൽ യുഡിഎഫ് പ്രവേശനത്തിന്റെ ചർച്ചയിലാണു പി.സി.തോമസ്. 

എറണാകുളത്താണു സ്ഥിരതാമസം. ഭാര്യ: മേരിക്കുട്ടി തോമസ്. 

മക്കളിൽ പി.ടി.ചാക്കോ ദോഹയിൽ ബാങ്ക് ഉദ്യോഗസ്ഥനാണ്. 

ജിത്തു തോമസും മരിയ തോമസും ബെംഗളൂരുവിൽ എൻജിനീയർമാർ. 

English Summary: P.C. Thomas 70th birthday