തിരുവനന്തപുരം ∙ ലൈഫ് പദ്ധതി രേഖകൾ ആവശ്യപ്പെട്ടതിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥരിൽ നിന്നു വിശദീകരണം ആരായാനുള്ള നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു കത്തു നൽകി.സർക്കാരിന്റെ സ്വാർഥ താൽപര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലൈഫ് പദ്ധതി രേഖകൾ ആവശ്യപ്പെട്ടതിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥരിൽ നിന്നു വിശദീകരണം ആരായാനുള്ള നിയമസഭ എത്തിക്സ് കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്കു കത്തു നൽകി.സർക്കാരിന്റെ സ്വാർഥ താൽപര്യം സംരക്ഷിക്കുന്നതിനും അഴിമതി പ്രോത്സാഹിപ്പിക്കുന്നതിനും നിയമസഭാ സമിതിയെ കരുവാക്കിയ സ്പീക്കറുടെ നടപടിയിൽ ചെന്നിത്തല പ്രതിഷേധിച്ചു. 

നിയമസഭാ സമിതിയുടെ അധികാര പരിധിയിൽ വരാത്തതാണു വിഷയം. നിയമസഭയിലും അതിന്റെ കമ്മിറ്റികളിലും ഉള്ള പൊതുജന വിശ്വാസം നഷ്ടപ്പെടുത്താൻ ഇതു വഴിവയ്ക്കും.നിയമസഭാ അധ്യക്ഷൻ എന്ന നിലയിൽ അഴിമതി അന്വേഷണങ്ങളെ സ്പീക്കർ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. മറിച്ചു നിയമസഭാ സമിതിയുടെ  അധികാര പരിധിക്കു പുറത്തുളള  അഴിമതി അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത് എന്തു സന്ദേശമാണു നൽകുന്നത്? ലൈഫ് രേഖകൾ ആവശ്യപ്പെട്ട ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നടപടി പദ്ധതി നടപ്പിലാക്കുന്നതിന് ഒരു കാരണവശാലും വിഘാതമാകുന്നില്ല. അതുകൊണ്ടു തന്നെ ജയിംസ് മാത്യുവിന്റെ പരാതിയിൽ പറയുന്ന അവകാശ ലംഘനത്തിന്റെ പ്രശ്നം  ഉദിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

English Summary: Ramesh Chennithala allegations against Kerala government