തിരുവനന്തപുരം ∙ 5 വർഷംകൊണ്ടു തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വർധന 20 ലക്ഷത്തിനടുത്ത്. 2.51 കോടി വോട്ടർമാരാണ് 2015 ലെ പട്ടികയിലുണ്ടായിരുന്നത്. ഇതു വർധിച്ച് 2,71,20,823 പേരാണ് ഇപ്പോൾ അന്തിമ പട്ടികയിൽ. ഇതിൽ ഭൂരിപക്ഷവും സ്ത്രീ വോട്ടർമാരാണ്. സപ്ലിമെന്ററി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 5 വർഷംകൊണ്ടു തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വർധന 20 ലക്ഷത്തിനടുത്ത്. 2.51 കോടി വോട്ടർമാരാണ് 2015 ലെ പട്ടികയിലുണ്ടായിരുന്നത്. ഇതു വർധിച്ച് 2,71,20,823 പേരാണ് ഇപ്പോൾ അന്തിമ പട്ടികയിൽ. ഇതിൽ ഭൂരിപക്ഷവും സ്ത്രീ വോട്ടർമാരാണ്. സപ്ലിമെന്ററി വോട്ടർ പട്ടിക 10നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 31 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണിത്. ഒക്ടോബർ 1നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കു പേരു ചേർക്കുന്നതിന് ഒക്ടോബർ 27 മുതൽ 31 വരെ അവസരം നൽകിയിരുന്നു.

കെട്ടിവയ്ക്കേണ്ട തുക (രൂപ)

ADVERTISEMENT

ഗ്രാമ പഞ്ചായത്ത് 1000

ബ്ലോക്ക് പഞ്ചായത്ത് 2000

ജില്ലാ പഞ്ചായത്ത് 3000

മുനിസിപ്പാലിറ്റി 2000

ADVERTISEMENT

കോർപറേഷൻ 3000

പട്ടികവിഭാഗ 

സ്ഥാനാർഥികൾക്കു 

പകുതി തുക മാത്രം.

ADVERTISEMENT

സ്ഥാനാർഥി ചെലവ്: പരിധി ഉയർത്തി

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ചെലവഴിക്കാവുന്ന തുകയുടെ പരിധി ഇരട്ടിയിലേറെയാക്കി. ഉയർത്തിയ തുക (നിലവിലെ തുക ബ്രാക്കറ്റിൽ)

ഗ്രാമ പഞ്ചായത്ത് 25,000 രൂപ (10,000 രൂപ)

ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി 

75,000 രൂപ (30,000 രൂപ)

ജില്ലാ പഞ്ചായത്ത്/ കോർപറേഷൻ 

ഒന്നര ലക്ഷം രൂപ (60,000 രൂപ)

ബൂത്തുകൾ 34,744 

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ 34,744 പോളിങ് ബൂത്തുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34,423 ബൂത്തുകളുണ്ടായിരുന്നു.  321 ബൂത്തുകളുടെ വർധന. 

941 പഞ്ചായത്തുകളിൽ 29,321

86 മുനിസിപ്പാലിറ്റികളിൽ 3422

6 കോർപറേഷനുകളിൽ 2001

ചെലവ്

കണക്കുകൾ 30 ദിവസത്തിനകം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ 30 ദിവസത്തിനകം ചെലവിന്റെ കണക്കുകൾ സമർപ്പിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ 

മട്ടന്നൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവം ഉയരുമ്പോൾ മട്ടന്നൂർ നഗരസഭയിൽ മാത്രം ശാന്തത. നഗരസഭയുടെ ഭരണ കാലാവധി അവസാനിക്കാൻ 2 വർഷം കൂടി ബാക്കിയുള്ളതിനാൽ ഇവിടെ തിരഞ്ഞെടുപ്പില്ല. 1997 ലായിരുന്നു നഗരസഭയുടെ ആദ്യ തിരഞ്ഞെടുപ്പ്. 2022 സെപ്റ്റംബറിലാണ് അടുത്ത തിരഞ്ഞെടുപ്പ്.

English Summary: Kerala local body elections