തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് അന്വേഷണം തുടങ്ങി 5 മാസത്തിനു ശേഷം കേന്ദ്ര ഏജൻസികളുടെ സൈബർ വിഭാഗം എം.ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം | M Sivasankar | Swapna Suresh | Gold Smuggling | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് അന്വേഷണം തുടങ്ങി 5 മാസത്തിനു ശേഷം കേന്ദ്ര ഏജൻസികളുടെ സൈബർ വിഭാഗം എം.ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോൺ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യാനാണു കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നീക്കം. ശിവശങ്കറിന്റെ മൂന്നാമത്തെ ഫോൺ കൂടി കണ്ടെത്താനും ശ്രമം നടക്കുന്നു. 

ഒരു ഫോണേ ഉള്ളൂവെന്നാണു ശിവശങ്കർ അറിയിച്ചിരുന്നത്. സ്വപ്ന സുരേഷിന്റെ ഒരു ഫോണിലേക്കു വന്ന ചില വാട്സാപ് ചാറ്റുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണു 2 ഫോൺ കൂടി ഉണ്ടെന്ന് മനസ്സിലായത്. അദ്ദേഹത്തിനു വേറെയും 2 ഫോൺ നമ്പറുകൾ ഉണ്ടായിരുന്നെന്നും അതുപയോഗിച്ചാണു കൂടുതലും സംസാരിച്ചിരുന്നതെന്നും മിക്കതും വാട്സാപ് കോളുകളായിരുന്നുവെന്നും സ്വപ്ന മൊഴി നൽകുകയും ചെയ്തു. തുടർന്നുള്ള പരിശോധനയിലാണ് ഒരു ഫോൺ കൂടി കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ ഹാജരാക്കിയപ്പോൾ ശിവശങ്കറും ഇക്കാര്യം സമ്മതിച്ചതായാണ് അറിയുന്നത്. സ്വപ്നയും സംഘവും പിടിക്കപ്പെട്ടപ്പോൾ തന്നെ ഇൗ ഫോൺ ബന്ധുവിനെ ഏൽപിച്ചിരുന്നുവെന്നാണു സൂചന. പുതിയ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസും ഇഡിയും നടപടി തുടങ്ങി. എൻഐഎയ്ക്കും ഇൗ വിവരങ്ങൾ കൈമാറും.

ADVERTISEMENT

ശിവശങ്കറിൽനിന്ന് ആദ്യം പിടിച്ചെടുത്ത ഫോണിലെ ഡിലീറ്റ് ചെയ്തിരുന്ന വാട്സാപ് ചാറ്റുകൾ സി–ഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോഴാണ് സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ നിർണായക വിവരങ്ങൾ ലഭിച്ചത്.

കസ്റ്റംസിന്റെ കസ്റ്റഡിയിലാണു സ്വപ്നയും ശിവശങ്കറും ഇപ്പോഴുള്ളത്. ശിവശങ്കർ ഇപ്പോഴും ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുന്നില്ല. കസ്റ്റഡി നീട്ടിച്ചോദിക്കാൻ ഇക്കാര്യവും കോടതിയെ അറിയിക്കും.

ADVERTISEMENT

സ്വപ്നയെയും കൂട്ടുപ്രതി സരിത്തിനെയും കഴി‍ഞ്ഞ ദിവസം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെക്കുറിച്ച് ചില കാര്യങ്ങൾ കൂടി അപ്പോൾ വെളിപ്പെടുത്തി. സ്വപ്ന പറഞ്ഞ ചില കാര്യങ്ങളിൽ സരിത്തും വ്യക്തത വരുത്തി. പക്ഷേ, ശിവശങ്കർ അതെല്ലാം നിഷേധിക്കുകയാണ്. സ്വപ്നയും സരിത്തും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോളർ കടത്തിലും ശിവശങ്കറിനെ പ്രതി ചേർത്തേക്കും.