തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷി മന്ത്രാലയത്തിനു കേരളം കത്തയച്ചു. കോർപറേറ്റുകളുടെയും ബഹു | Farm Laws | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷി മന്ത്രാലയത്തിനു കേരളം കത്തയച്ചു. കോർപറേറ്റുകളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും ചൂഷണങ്ങൾക്കു വിട്ടുകൊടുക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനോടു യോജിക്കാനാകില്ലെന്നും, കേന്ദ്രത്തിന് അയച്ച കത്തിൽ കേരളം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിലെ പല കാര്യങ്ങളും അപ്രായോഗികമാണെന്നും അംഗീകരിക്കാനാകില്ലെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ADVERTISEMENT

കർഷക പ്രക്ഷോഭം അവഗണിക്കുന്നത് തീക്കളി: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം ∙ കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കർഷകർ ദിവസങ്ങളായി നടത്തി വരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടക്കുന്ന മോദി ഭരണകൂടം തീക്കളിയാണു നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.

ADVERTISEMENT

പതിനായിരക്കണക്കിനു കർഷകരാണു ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർക്കു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും എത്തുന്നതോടെ ഡൽഹി ചലോ മാർച്ച് കർഷക സാഗരമാകും. 6 മാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കർഷകർ ഡൽഹിയിലുള്ളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കർഷകരുടെ രക്ഷയ്ക്കു വേണ്ടിയാണു കേന്ദ്രം കാർഷിക നിയമം കൊണ്ടുവന്നതെന്നു പ്രധാനമന്ത്രി ആവർത്തിക്കുന്നു. അതു കർഷകർക്കു ബോധ്യപ്പെടണം, അല്ലെങ്കിൽ ചർച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. ജയ് ജവാൻ ജയ് കിസാൻ എന്നതു ലാൽ ബഹദൂർ ശാസ്ത്രിയിലൂടെ ഇന്ത്യ വിളിച്ച മുദ്രാവാക്യമാണ്. എന്നാൽ കർഷക വിരോധമാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.