തിരുവനന്തപുരം∙ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിനും കെ.ബാബുവിനുമെതിരെ ബാർ കോഴ ആരോപണത്തിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ചു വിജിലൻസിന്റെ വിശദീകരണം ഗവർണർക്കു ലഭിച്ചില്ല. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ | Bar Case | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിനും കെ.ബാബുവിനുമെതിരെ ബാർ കോഴ ആരോപണത്തിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ചു വിജിലൻസിന്റെ വിശദീകരണം ഗവർണർക്കു ലഭിച്ചില്ല. അവധിയിലുള്ള വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ നാളെ തിരികെ എത്തിയ ശേഷമാകും വിശദീകരണം നൽകുകയെന്നു കരുതുന്നു.

ബാർ ഉടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തെക്കുറിച്ചു വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടത്തുന്നതിന് അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കഴിഞ്ഞ ദിവസമാണു സർക്കാർ ഫയൽ അയച്ചത്. അതു പരിശോധിച്ച അദ്ദേഹം വിജിലൻസ് ഡയറക്ടറുടെ വിശദീകരണം തേടുകയായിരുന്നു.

ADVERTISEMENT

സുധേഷ് കുമാർ തിരിച്ചെത്തിയ ശേഷം നേരിട്ടു ഗവർണറെ കാണുമോ അതോ രേഖാമൂലം വിശദീകരണം നൽകുമോ എന്നതു വ്യക്തമല്ല. ഗവർണറെ കാണുന്നതിനു വിജിലൻസ് ഡയറക്ടർ ഇതുവരെ സമയം ചോദിച്ചിട്ടില്ല. വിജിലൻസിന്റെ വിശദീകരണം ലഭിച്ചാലും തുടർന്നു നിയമോപദേശം കൂടി തേടിയിട്ടേ മുൻ മന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകണമോയെന്നു ഗവർണർ തീരുമാനിക്കൂ.