കൊച്ചി∙ സംസ്ഥാനത്ത് ഈ മാസം പകുതിയോടെ കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതു സംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ–തിരുവനന്തപുരം | Indian Railway | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്ത് ഈ മാസം പകുതിയോടെ കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതു സംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം– തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം– മധുര അമൃത, തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് തുടങ്ങിയവയാണു അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്. 40 ശതമാനം ട്രെയിനുകൾ കേരളത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 

കൊച്ചുവേളി–മൈസൂരു, എറണാകുളം– ഓഖ, തിരുവനന്തപുരം–ഇൻഡോർ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണു സൂചന. നഷ്ടത്തിലോടുന്ന ട്രെയിനുകളുടെ കണക്ക് എടുക്കാൻ ബോർഡ് നിർദേശം നൽകിയതോടെ അതിനുള്ള നടപടിയും റെയിൽവേ തുടങ്ങിയിട്ടുണ്ട്. കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി അധികൃതർ പറഞ്ഞു. ആലപ്പി–ചെന്നൈ, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ് എന്നിവയാണു കാര്യമായ തിരക്കില്ലാത്ത വണ്ടികൾ. ഉത്തരേന്ത്യൻ ട്രെയിനുകളിൽ നല്ല തിരക്കുണ്ടെങ്കിലും എസി കോച്ചുകളിൽ യാത്ര ചെയ്യാൻ ആളുകൾ കുറവാണ്.

ADVERTISEMENT

മെമു ട്രെയിനുകൾ എക്സ്പ്രസായി ഓടിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ദക്ഷിണ റെയിൽവേ തയാറായിട്ടില്ല.