തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ പടനായകൻ‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്നു സിപിഎം. പ്രചാരണ വേദികളിൽ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങാതിരിക്കുകയും പോസ്റ്ററുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതാകുകയും ചെയ്തതു വ്യാഖ്യാനങ്ങൾക്കു വഴി തുറന്നതോടെയാണ് പാർട്ടിയുടെ ഈ വിശദീകരണം. | Kerala Local Body Election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ പടനായകൻ‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്നു സിപിഎം. പ്രചാരണ വേദികളിൽ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങാതിരിക്കുകയും പോസ്റ്ററുകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതാകുകയും ചെയ്തതു വ്യാഖ്യാനങ്ങൾക്കു വഴി തുറന്നതോടെയാണ് പാർട്ടിയുടെ ഈ വിശദീകരണം.

തിരഞ്ഞെടുപ്പിൽ എൽഡ‍ിഎഫിനെ നയിക്കുന്നതു പിണറായി വിജയൻ തന്നെയാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ ആലപ്പുഴയിൽ പറഞ്ഞു. പോസ്റ്ററിലും ഫ്ലെക്സിലും മുഖ്യമന്ത്രിയുടെയോ നേതാക്കളുടെയോ ചിത്രങ്ങൾ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല, ഊർജമാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

മുഖ്യമന്ത്രിയാണു നേതൃത്വം നൽകുന്നത് എന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തലസ്ഥാനത്തു വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗോവിന്ദനും രംഗത്തെത്തിയത്.

ഒരു കാര്യം പറഞ്ഞാൽ നടത്തുമെന്നു ഗാരന്റിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ മുഖ്യമന്ത്രിയാണ് പിണറായി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള ദുഷ്പ്രചാരണങ്ങൾക്കു ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു ലാവ്‌ലിൻ എന്നൊരു കേസില്ല. കോടതിയിലുള്ളത് അപ്പീൽ മാത്രമാണ്. സി.എം.രവീന്ദ്രനെ ചോദ്യം ചെയ്താലും എൽഡിഎഫിനെ ബാധിക്കാൻ പോകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ADVERTISEMENT

∙ ‘മുഖ്യമന്ത്രിയുടെ ചിത്രം വച്ച് വോട്ടു തേടിയാൽ രക്ഷപ്പെടില്ലെന്നു സ്ഥാനാർഥികൾക്ക് അറിയാം. പോസ്റ്ററുകളിലോ പ്രചാരണ സാമഗ്രികളിലോ ഒന്നും മുഖ്യമന്ത്രിയില്ല. അത്രമാത്രം സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും ഒറ്റപ്പെട്ടു. ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി ഭയപ്പെടുന്നു. പ്രചാരണത്തിന് അദ്ദേഹം ഇറങ്ങാത്തത് അതുകൊണ്ടാണ്.’ – കെ.സുരേന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്

∙ ‘മുഖ്യമന്ത്രിക്കു ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമാണ്. ആ ജാള്യം മൂലമാണ് അദ്ദേഹം പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.’ – കെ.സുധാകരൻ എംപി

ADVERTISEMENT

English Summary: Pinarayi Vijayan is the leader in local body election says cpm