കോഴിക്കോട് ∙ ചേവായൂർ മാലൂർകുന്നിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഇൗ മാസം 17നു ഹാജരാക്കാൻ കെ.എം. ഷാജി എംഎൽഎയുടെ ഭാര്യ കെ.എം. ആശയ്ക്ക് കോർപറേഷൻ നോട്ടിസ് അയച്ചു. വീട് നിർമാണത്തിൽ ചട്ടലംഘനമുള്ളതായി കോർപറേഷൻ... Enforcement Directorate, Kozhikode Corporation Corporation,Breaking News, Manorama News, Malayalam News, KM Shaji MLa, KM Asha.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ചേവായൂർ മാലൂർകുന്നിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഇൗ മാസം 17നു ഹാജരാക്കാൻ കെ.എം. ഷാജി എംഎൽഎയുടെ ഭാര്യ കെ.എം. ആശയ്ക്ക് കോർപറേഷൻ നോട്ടിസ് അയച്ചു. വീട് നിർമാണത്തിൽ ചട്ടലംഘനമുള്ളതായി കോർപറേഷൻ നേരത്തേ കണ്ടെത്തിയിരുന്നു. അതു ക്രമപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണു നോട്ടിസ് അയച്ചത്.

3200 ചതുരശ്ര അടിയിൽ വീട് നിർമിക്കാനാണു കോർപറേഷനിൽ നിന്ന് അനുമതി എടുത്തതെങ്കിലും 5500 ചതുരശ്ര അടി വിസ്തീർണമുണ്ടെന്ന് അളവെടുപ്പിൽ വ്യക്തമായിരുന്നു. 2016ൽ പൂർത്തിയാക്കിയ പ്ലാൻ സമർ‌പ്പിച്ചെങ്കിലും അനുമതിയില്ലാത്ത നിർമാണം ക്രമപ്പെടുത്താൻ കോർപറേഷൻ നൽകിയ നോട്ടിസിനു മറുപടി നൽകാത്തതിനാൽ വീടിനു നമ്പർ അനുവദിച്ചിരുന്നില്ല.

ADVERTISEMENT

അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ എംഎൽഎ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ എൻഫോഴ്സ്മെന്റ് (ഇഡി) അന്വേഷണത്തിന്റെ ഭാഗമായാണു വീടിന്റെ അളവെടുപ്പ് നടത്തിയത്. ഇതേ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം എം.കെ.മുനീർ എംഎൽഎയുടെ ഭാര്യ നഫീസയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.

കെ.എം. ആശ, നഫീസ എന്നിവരാണ് ബന്ധുവായ മറ്റൊരാൾക്കൊപ്പം മാലൂർ കുന്നിൽ 90 സെന്റ് വാങ്ങിയത്. ഇതിൽ നഫീസയുടെ പേരിൽ വാങ്ങിയ 30 സെന്റ് പിന്നീട് മറ്റൊരാൾക്കു വിൽക്കുകയായിരുന്നു. ഭൂമി വാങ്ങാനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും മറ്റു രേഖകളും ഇഡി ആവശ്യപ്പെട്ടപ്പോൾ കൈമാറിയിട്ടുണ്ട്. 

ADVERTISEMENT

English Summary: Kozhikode Corporation issues notice to KM Asha wife of KM Shaji MLA