തിരുവനന്തപുരം∙ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പദ്ധതി റീബിൽഡ് കേരള ഇനിഷ്യേറ്റീവിനു ലോക ബാങ്കിന്റെയും ജർമൻ ബാങ്കായ കെഎഫ്ഡബ്‌ള്യുവിന്റെയും രണ്ടാം ഘട്ട സഹായം ഉടൻ ലഭിക്കും. കെഎഫ്ഡബ്ല്യു കരാർ 18ന് ഒപ്പുവയ്ക്കും. ലോകബാങ്കിന്റെ | Kerala Flood 2018 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പദ്ധതി  റീബിൽഡ് കേരള ഇനിഷ്യേറ്റീവിനു ലോക ബാങ്കിന്റെയും ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെയും രണ്ടാംഘട്ട സഹായം ഉടൻ ലഭിക്കും. കെഎഫ്ഡബ്ല്യു കരാർ 18ന് ഒപ്പുവയ്ക്കും. ലോകബാങ്കിന്റെ വായ്പ അടുത്ത ഏപ്രിലിൽ ലഭിക്കും. 

ജലവിതരണം, ശുചീകരണം, കാലാവസ്ഥാബന്ധിത നഗര വികസനം, ദുരന്തനിവാരണം എന്നിവയ്ക്കാണു കെഎഫ്ഡബ്ല്യു സഹായം വിനിയോഗിക്കുക. ലോകബാങ്കിന്റെ വായ്പ റീബിൽഡ് കേരളയുടെ വികസന പദ്ധതികൾക്കൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ഉൾപ്പെടെ മറ്റ് ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റീബിൽഡ് കേരള സിഇഒ ആർ.കെ.സിങ് അറിയിച്ചു. ആദ്യഘട്ട സഹായമായി ലോകബാങ്ക് 1779.58 കോടി രൂപയാണു റീബിൽഡ് കേരളയ്ക്കു നൽകിയത്; കെഎഫ്ഡബ്ല്യു 1500 കോടിയും. 

ADVERTISEMENT

ഇതുവരെ 7192.78 കോടി രൂപയുടെ പദ്ധതികൾക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഭരണാനുമതി നൽകിയിട്ടുണ്ട്. 3755.79 കോടി രൂപയുടെ പ്രവൃത്തികൾ ടെൻഡർ ചെയ്തു. 2831.41 കോടി രൂപയുടെ പണികൾക്കു കരാർ നൽകി. 509.90 കോടി രൂപ വകുപ്പുകൾക്കു കൈമാറി.  2027 വരെ 36,500 കോടി രൂപയുടെ വികസന പദ്ധതികളാണു റീബിൽഡ് കേരളയിൽ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.