ഗുരുവായൂർ ∙ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിൽ ദിവസം തോറും തീരുമാനങ്ങൾ മാറുന്നു. ഓൺലൈനിൽ ബുക്കു ചെയ്യുന്ന 1500 പേർക്കും നാട്ടുകാർക്കും ജീവനക്കാർക്കും ചുറ്റമ്പലത്തിൽ പ്രവേശിച്ച് ദർശനം നടത്താമെന്നും ചോറൂണ് ഒഴികെയുള്ള വഴിപാടുകൾ നടത്താം എന്നുമായിരുന്നു ചൊവ്വാഴ്ചത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിൽ ദിവസം തോറും തീരുമാനങ്ങൾ മാറുന്നു. ഓൺലൈനിൽ ബുക്കു ചെയ്യുന്ന 1500 പേർക്കും നാട്ടുകാർക്കും ജീവനക്കാർക്കും ചുറ്റമ്പലത്തിൽ പ്രവേശിച്ച് ദർശനം നടത്താമെന്നും ചോറൂണ് ഒഴികെയുള്ള വഴിപാടുകൾ നടത്താം എന്നുമായിരുന്നു ചൊവ്വാഴ്ചത്തെ അറിയിപ്പ്.

ഇന്നലെ കലക്ടറുടെ ഉത്തരവിൽ കാര്യങ്ങൾ മാറി മറിഞ്ഞു. ക്ഷേത്രത്തിൽ ദിവസവും 2000 പേർക്ക് പ്രവേശിക്കാം. പക്ഷേ എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ക്ഷേത്രദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ആദ്യമാണ്.ദിവസം തോറും 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്നാണ് മറ്റൊരു നിർദേശം. വിവാഹ സംഘത്തിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ക്ഷേത്രപരിസരത്തെ കച്ചവടക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ADVERTISEMENT

ഇന്നലെ 32 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നു. ചൊവ്വ വളരെ വൈകി അറിയിപ്പു വന്നിട്ടും ഇന്നലെ 8 വിവാഹങ്ങൾ ക്ഷേത്രനടയിൽ നടന്നു. അടുത്ത ദിവസങ്ങളിലെല്ലാം ഒട്ടേറെ വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് 25 പേരെ എങ്ങനെ തിരഞ്ഞെടുക്കും എന്നത് ദേവസ്വത്തിനും തലവേദനയാകും.

പുതിയ നിർദേശങ്ങൾ അപ്രായോഗികമാണെന്ന് ദേവസ്വത്തിനും ഭക്തജനങ്ങൾക്കും അഭിപ്രായമുണ്ട്. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം കലക്ടർക്ക് കത്തു നൽകുമെന്ന് ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.

ADVERTISEMENT

English Summary: Guruvayoor temple visit regulations