തിരുവനന്തപുരം∙മുസ്‌ലിംവിരുദ്ധ വികാരം വളർത്തിയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും അതിനെ സഹായിക്കുന്ന നിലപാടാണു മുഖ്യമന്ത്രിയുടേതെന്നും നിയമസഭയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുസ്‌ലിംവിരുദ്ധ വികാരം വളർത്തിയും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും അതിനെ സഹായിക്കുന്ന നിലപാടാണു മുഖ്യമന്ത്രിയുടേതെന്നും നിയമസഭയിൽ പ്രതിപക്ഷം. പിണറായി വിജയൻ എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാൻ പ്രതിപക്ഷത്തിനു സാധിച്ചില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ എൽഡിഎഫ് തുടർഭരണം ഉറപ്പാക്കുമെന്നും ഭരണപക്ഷം.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിൽ ആരെയെങ്കിലും ഏതെങ്കിലും അന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടുണ്ടോയെന്നു വെളിപ്പെടുത്താൻ അദ്ദേഹം തയാറാകണമെന്നു പി.ടി.തോമസ് ആവശ്യപ്പെട്ടു.കേരളത്തിലെ മുഴുവൻ സമുദായ സംഘടനകളെയും തമ്മിലടിപ്പിച്ചു. ഈ അഹങ്കാരത്തിനു നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നു പി.ടി.തോമസ് മുന്നറിയിപ്പു നൽകി. സർക്കാരിനെ താറടിക്കാൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ പല കഥകളും കൊണ്ടുവന്നിട്ടും അതെല്ലാം തദ്ദേശ തിരഞ്ഞെടുപ്പി‍ൽ ജനം തള്ളിയതായി നന്ദി പ്രമേയം അവതരിപ്പിച്ച എസ്.ശർമ പറഞ്ഞു. 

ADVERTISEMENT

തിരഞ്ഞെടുപ്പു സമയത്ത് എൽഡിഎഫ് വർഗീയ വിഭജനം ഉണ്ടാക്കിയെന്നും മുസ്‌ലിംവിരുദ്ധ വികാരം വളർത്തിയെന്നും വി.ടി.ബൽറാം കുറ്റപ്പെടുത്തി. യുഡിഎഫ് വെറുക്കപ്പെട്ടവരായി മാറിയെന്നും ഭക്ഷ്യക്കിറ്റിനെ പരിഹസിച്ച അവർക്കു ജനം തിരിച്ചടി നൽകിയെന്നും എം.സ്വരാജ് പറഞ്ഞു. 

കെ.വി.അബ്ദുൽ ഖാദർ, എൽദോ ഏബ്രഹാം, പി.അയിഷ പോറ്റി, പി.ജെ.ജോസഫ്, സി.കെ.നാണു, അനിൽ അക്കര, പി.സി.ജോർജ്, കെ.യു.അരുണൻ, പി.മുഹമ്മദ് മുഹസിൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.