കോഴിക്കോട് ∙ മീഞ്ചന്ത ആർട്സ് കോളജിലെ യൂണിയനിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും. ഇരുവരുടെയും നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചു ഒരേ ജില്ലയിൽ നിന്നാകുമെന്നാണ് സൂചനകൾ.മീഞ്ചന്ത കോളജിൽ 2011–14 ൽ ഡിഗ്രിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മീഞ്ചന്ത ആർട്സ് കോളജിലെ യൂണിയനിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും. ഇരുവരുടെയും നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചു ഒരേ ജില്ലയിൽ നിന്നാകുമെന്നാണ് സൂചനകൾ.

മീഞ്ചന്ത കോളജിൽ 2011–14 ൽ ഡിഗ്രിക്കു പഠിച്ചവരാണ് ഇരുവരും. അവസാന വർഷത്തെ കോളജ് യൂണിയനിൽ സച്ചിൻദേവ് ചെയർമാനും അഭിജിത്ത് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായിരുന്നു. അഭിജിത് പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനുമായി.

ADVERTISEMENT

സാധ്യതകൾ ഇങ്ങനെ:

∙ അഭിജിത്:

ADVERTISEMENT

കോഴിക്കോട് നോർത്ത് – സിപിഎമ്മിലെ എ.പ്രദീപ്കുമാർ തുടർച്ചയായി 3 വട്ടം ജയിച്ച

മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് അഭിജിത്തിലൂടെ ശ്രമിച്ചേക്കും.

ADVERTISEMENT

അല്ലെങ്കിൽ പേരാമ്പ്ര – കഴിഞ്ഞ വട്ടം കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലം കോൺഗ്രസ് ഏറ്റെടുത്താൽ. 

∙ സച്ചിൻ ദേവ്:

ബാലുശ്ശേരി – 2 ടേം പൂർത്തിയാക്കിയ സിപിഎമ്മിലെ പുരുഷൻ കടലുണ്ടി ഇക്കുറി മത്സരിച്ചേക്കില്ല. (സംവരണമണ്ഡലമായ ബാലുശ്ശേരിയും സിപിഐയുടെ കൈവശമുള്ള നാദാപുരവും തമ്മിൽ വച്ചുമാറാമെന്ന സിപിഎം നിർദേശം സിപിഐ അംഗീകരിച്ചിട്ടില്ല.)

Content Highlights: KSU, SFI leaders to contest in assembly election