വിവാദതോഴനായ’ വി.എസ്. അച്യുതാന്ദനന്റെ പിന്നിൽ അടിയുറച്ചുനിന്ന മണ്ഡലം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് പദവികളിൽ വിഎസ് എത്തിയത് മലമ്പുഴയെ പ്രതിനിധാനം ചെയ്ത കാലത്ത്. ‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്ന് 1996 ൽ മാരാരിക്കുളത്തെ പരാജയവും മലമ്പുഴയി | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിവാദതോഴനായ’ വി.എസ്. അച്യുതാന്ദനന്റെ പിന്നിൽ അടിയുറച്ചുനിന്ന മണ്ഡലം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് പദവികളിൽ വിഎസ് എത്തിയത് മലമ്പുഴയെ പ്രതിനിധാനം ചെയ്ത കാലത്ത്. ‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്ന് 1996 ൽ മാരാരിക്കുളത്തെ പരാജയവും മലമ്പുഴയിലെ തുടർച്ചയായ വിജയവും ചൂണ്ടിക്കാട്ടി പറയുമായിരുന്നു. 2001, 2006, 2011, 2016 വർഷങ്ങളിൽ വി.എസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കേരള രാഷ്ട്രീയത്തെ നിരന്തരം ചൂടുപിടിപ്പിച്ച വിഎസ് കളംനിറഞ്ഞു കളിച്ചപ്പോൾ മലമ്പുഴയും ഒപ്പം നിന്നു. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാതെ വന്നപ്പോൾ നിരാശപ്പെട്ടു.

ADVERTISEMENT

കോൺഗ്രസുകാരനായ സതീശൻ പാച്ചേനിയെ രണ്ടു തവണയും ലതിക സുഭാഷിനെ ഒരു തവണയും തോൽപിച്ച വിഎസ് 2016 ൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെയാണു പരാജയപ്പെടുത്തിയത്. 

ആരോഗ്യപരമായി കാരണങ്ങളാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി വിഎസിന്റെ സാന്നിധ്യം മലമ്പുഴയിൽ ഇല്ല. ജില്ലാ ആസൂത്രണസമിതി യോഗങ്ങളിൽ നേരിൽ പങ്കെടുക്കാറില്ലെങ്കിലും വിവിധ വിഷയങ്ങളിൽ വിഎസിന്റെ കത്തുകളും സന്ദേശങ്ങളും പതിവായിരുന്നു. ‘വിഎസ് ഒരു കത്തുകൊടുത്തു ’ എന്നു പറഞ്ഞാൽ അതു പ്രത്യേക പരിഗണനയോടെ നടപ്പാക്കേണ്ടതാണെന്നാണ് അർഥം. വില്ലേജ് ഓഫിസർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവർക്ക്  കത്തെഴുതാൻ ഒരു മടിയും കാണിച്ചിരുന്നില്ല.

ഇനി ആര്?

സിപിഎം ഒരുവട്ടംപോലും തോൽവിയറിഞ്ഞിട്ടില്ലാത്ത മലമ്പുഴയിൽ സ്ഥാനാർഥിയാകാൻ താൽപര്യമുള്ള അരഡസനോളം നേതാക്കളെങ്കിലുമുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ് എന്നിവർക്കാണു മുൻതൂക്കം.

ADVERTISEMENT

പ്രാദേശികതലത്തിൽ നിന്നുള്ളവരെ പരിഗണിച്ചാൽ ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുൽദാസ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവർക്കും സാധ്യതയുണ്ട്.

വിഎസ് മത്സര ചരിത്രം

കേരളത്തിൽ സിപിഎം ചിഹ്നത്തിൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ചതിന്റെ റെക്കോർഡ് ഉടമ വി.എസ്.അച്യുതാനന്ദൻ ഇത്തവണ മത്സരത്തിനില്ല.

മൽസരിച്ച മണ്ഡലങ്ങൾ

ADVERTISEMENT

അമ്പലപ്പുഴ–4 മൽസരം, 2 ജയം,  2 തോൽവി

മാരാരിക്കുളം–2 മൽസരം, 1 ജയം, 1 തോൽവി

മലമ്പുഴ –4 മൽസരം, 4 ജയം

1965

അമ്പലപ്പുഴ ∙പരാജയം

വിജയി: കെ.എസ്.കൃഷ്ണക്കുറുപ്പ് 

(കോൺഗ്രസ്) ഭൂരിപക്ഷം: 2,327

1967

അമ്പലപ്പുഴ ∙വിജയം

ഭൂരിപക്ഷം: 9,515

എതിരാളി: എ.അച്യുതൻ (കോൺഗ്രസ്)

1970

അമ്പലപ്പുഴ ∙വിജയം

ഭൂരിപക്ഷം: 2,768

എതിരാളി: കെ.കെ.കുമാരപ്പിള്ള (ആർഎസ്പി)

1977

അമ്പലപ്പുഴ ∙പരാജയം

വിജയി: കെ.കെ.കുമാരപ്പിള്ള (ആർഎസ്പി)

ഭൂരിപക്ഷം: 5,585

1991

മാരാരിക്കുളം ∙വിജയം

ഭൂരിപക്ഷം: 9,980

എതിരാളി: ഡി.സുഗതൻ 

(കോൺഗ്രസ്)

1996

മാരാരിക്കുളം ∙പരാജയം

വിജയി: പി.ജെ.

ഫ്രാൻസിസ് (കോൺഗ്രസ്)

∙ഭൂരിപക്ഷം: 1,965

2001

മലമ്പുഴ  ∙ജയം

എതിരാളി: സതീശൻ 

പാച്ചേനി (കോൺഗ്രസ്)

ഭൂരിപക്ഷം: 4,703

2006

മലമ്പുഴ ∙ജയം

ഭൂരിപക്ഷം: 20,017

എതിരാളി: സതീശൻ പാച്ചേനി (കോൺഗ്രസ്)

2011

മലമ്പുഴ ∙ജയം

ഭൂരിപക്ഷം: 23,440

എതിരാളി: ലതിക സുഭാഷ് (കോൺഗ്രസ്)

2016

മലമ്പുഴ ∙ജയം

ഭൂരിപക്ഷം: 27,412

എതിരാളി: സി.കൃഷ്ണകുമാർ (ബിജെപി).