പത്തനംതിട്ട∙ നഗരസഭയിലെ എസ്‍ഡിപിഐ ബന്ധം ജനങ്ങളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. തെറ്റിദ്ധാരണ മാറ്റാൻ പൊതുയോഗങ്ങൾ വിളിക്കണമെന്നും വാർത്താ സമ്മേളനങ്ങൾ | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ നഗരസഭയിലെ എസ്‍ഡിപിഐ ബന്ധം ജനങ്ങളിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. തെറ്റിദ്ധാരണ മാറ്റാൻ പൊതുയോഗങ്ങൾ വിളിക്കണമെന്നും വാർത്താ സമ്മേളനങ്ങൾ നടത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ യോഗത്തിൽ നിർദേശിച്ചു. മുന്നണിയുടെയും പാർട്ടിയുടെയും പ്രഖ്യാപിത നിലപാടിനു വിരുദ്ധമായാണ് പത്തനംതിട്ട നഗരസഭയിൽ കാര്യങ്ങൾ നടന്നതെന്ന പരാതി നിലനിൽക്കെയാണ് ഏരിയ കമ്മിറ്റി യോഗം ചേർന്നത്. സഖ്യത്തിനെതിരെ സിപിഐയും സിപിഎമ്മിലെ തന്നെ ഒരു വിഭാഗവും രംഗത്ത് എത്തിയിരുന്നു. 

നഗരസഭയിലെ ബന്ധം ഉപേക്ഷിച്ചു പാർട്ടി തെറ്റുതിരുത്തണമെന്നും ഇല്ലെങ്കിൽ, പത്തനംതിട്ടയിൽ പന്തളം ആവർത്തിക്കുമെന്നും ആയിരുന്നു സിപിഐ മുന്നറിയിപ്പ് . തിരഞ്ഞെടുപ്പിനു മുൻപു തന്നെ എസ്ഡിപിഐയുമായി ധാരണയുണ്ടായിരുന്നതായും എസ്ഡിപിഐ മത്സരിച്ചു ജയിച്ച വാർഡുകളിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായത് ഇതിന്റെ തെളിവാണെന്നും സിപിഐ ആരോപണം ഉയർത്തി. ഒരു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എസ്ഡിപിഐക്ക് ലഭിച്ചത് സിപിഎമ്മുമായുള്ള ധാരണയിലൂടെയാണെന്നും ആരോപണം ഉയർന്നിരുന്നു.

ADVERTISEMENT

English Summary: CPM area committee against sdpi relation