തിരുവനന്തപുരം∙ ഒരു വിഭാഗത്തിന്റെയും നിലവിലുള്ള സംവരണ തോത് കുറയരുതെന്ന ശക്തമായ നിലപാടാണു സർക്കാരിനുള്ളതെന്നും എന്നാൽ ഇതിന്റെ പേരിൽ ആശങ്ക പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. | Pinarayi Vijayan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഒരു വിഭാഗത്തിന്റെയും നിലവിലുള്ള സംവരണ തോത് കുറയരുതെന്ന ശക്തമായ നിലപാടാണു സർക്കാരിനുള്ളതെന്നും എന്നാൽ ഇതിന്റെ പേരിൽ ആശങ്ക പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ സംവരണവുമായി ബന്ധപ്പെട്ടു പിന്നാക്ക ക്ഷേമ സമിതി പഠനം നടത്തുന്നുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്നു സാമൂഹിക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം അറിയിച്ചു.

തീരശോഷണം നേരിടുന്നതിനു കിഫ്ബി ഫണ്ട് ഉപയോഗിച്ചു പദ്ധതി നടപ്പാക്കും. ഇതിനായി വലിയ പദ്ധതി നടപ്പാക്കാൻ ലോകബാങ്കുമായി ചർച്ച നടത്തിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനു കാത്തിരിക്കാതെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കുകയാണ്. 

ADVERTISEMENT

ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, നവോത്ഥാനമൂല്യ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.കെ.വിദ്യാസാഗർ, ഫാ.യൂജിൻ എച്ച്.പെരേര, സമിതി സെക്രട്ടറി പി.ആർ.ദേവദാസ്, ഓർഗനൈസിങ് സെക്രട്ടറി പി.രാമഭദ്രൻ, എസ്എൻഡിപി യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭ പ്രതിനിധി പി.കെ.സജീവ്, വീരശൈവ സഭ പ്രതിനിധി ടി.പി.കുഞ്ഞുമോൻ, എഴുത്തച്ഛൻ സമാജം പ്രതിനിധി പ്രഫ. വിജയകുമാർ, മാവിലൻ വിഭാഗം പ്രതിനിധി ഗോപി മുതിരക്കര, എകെസിഎച്ച്എംഎസ് പ്രതിനിധി രാജു, ചേരമർ സംഘം പ്രതിനിധി നെയ്യാറ്റിൻകര സത്യശീലൻ, സാംബവ മഹാസഭ പ്രതിനിധി രാമചന്ദ്രൻ മുല്ലശേരി എന്നിവർ പ്രസംഗിച്ചു.

English Summary: No decrease in present reservation says chief minister