കൊച്ചി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾക്കുള്ള സ്പെഷൽ റൂൾ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്പെഷൽ റൂൾ അംഗീകരിച്ച് | Kerala High Court | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾക്കുള്ള സ്പെഷൽ റൂൾ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സ്പെഷൽ റൂൾ അംഗീകരിച്ച് എത്ര ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവുമെന്ന് വിശദീകരിക്കാനാണ് ഹൈക്കോടതി നിർദേശം. നിയമം നടപ്പാക്കാതിരിക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നതും പിൻവാതിൽ നിയമനങ്ങൾക്ക് വഴിതുറക്കുന്നതുമാണെന്നു ഹർജിയിൽ പറയുന്നു.

സ്പെഷൽ റൂൾ രൂപീകരിക്കുന്നതും മറ്റും സംബന്ധിച്ചു പത്തുവർഷം മുൻപ് സർക്കാർ സർക്കുലർ ഇറക്കിയെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഫലപ്രദമായ നടപടിയെടുത്തില്ല. ദേവസ്വം ബോർഡിലെ താൽക്കാലിക ജീവനക്കാർ മുതൽ ദേവസ്വം കമ്മിഷണർ വരെയുള്ളവരുടെ യോഗ്യത, നിയമനം, സ്ഥാനക്കയറ്റം, എന്നിവ ഉൾപ്പെടുന്നതാണ് സ്പെഷൽ റൂൾ. നിയമത്തിന്റെ കരട് തയാറാക്കി ദേവസ്വം ബോർഡ് സർക്കാരിന് നൽകിയിരുന്നു. പിന്നീട് 2018ൽ നടപടികൾ പാലിക്കാതെ കരട് വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചെന്നു ഹർജിക്കാർ അറിയിച്ചു. 

ADVERTISEMENT

ഇതിനിടെ കരട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഇതനുവദിച്ചതിനെ തുടർന്ന് 2019 ഡിസംബറിൽ അംഗീകൃത സംഘടനയിൽ നിന്നും ജീവനക്കാരിൽ നിന്നും പരാതികൾ സ്വീകരിക്കാൻ ബോർഡ് നടപടിയെടുത്തു. എന്നാൽ ഇതുവരെ അന്തിമ വിജ്ഞാപനം ആയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

English Summary: High court asks explanation regarding special rule in dewasom appointment