തിരുവനന്തപുരം ∙ കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കി ജനങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാത്ത സ്പീക്കറുടെ നടപടിയിൽ | Kerala Assembly| Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കി ജനങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാത്ത സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു നിയമസഭയിൽ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. 

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സ്പീക്കർക്കും സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയശേഷമാണ്  ഇറങ്ങിപ്പോയത്.കണ്ണൂർ ജില്ലയിൽ ഒരു സംഘം സിപിഎം പ്രവർത്തകർ നടത്തിയ അക്രമാസക്ത പ്രകടനത്തിനെതിരെ സണ്ണി ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനാണു  അവതരണാനുമതി നിഷേധിച്ചത്.രാഷ്ട്രീയ കക്ഷി  പ്രാദേശികമായി നടത്തിയ പ്രകടനത്തിന്റെ പേരിൽ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിലപാട് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. 

ADVERTISEMENT

കണ്ണൂരിൽ നടന്നതു സാധാരണ പ്രകടനമല്ലെന്നും കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകരെ കൊന്നുതള്ളുമെന്നു ഭീഷണി മുഴക്കിയാണു പ്രകടനം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

അടിയന്തര പ്രമേയത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ വിഷയമെന്നു തനിക്കു ബോധ്യപ്പെട്ടിട്ടില്ലെന്നു സ്പീക്കർ ആവർത്തിച്ചതിനെത്തുടർന്നായിരുന്നു ബഹളവും ഇറങ്ങിപ്പോക്കും.

ADVERTISEMENT

‘ചിരിച്ചിത്രം’ ഇല്ലാതെ പിരിഞ്ഞു

തിരുവനന്തപുരം ∙ പതിവു ഫോട്ടോ സെഷനില്ലാതെ 14–ാം കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞു. കോവിഡ് സാഹചര്യവും രോഗബാധ മൂലം പലരും സഭയിൽ എത്തിച്ചേരാഞ്ഞതും കണക്കിലെടുത്താണു പതിവുള്ള ആ ‘ചിരി സെഷൻ’ വേണ്ടെന്നുവച്ചത്.

ADVERTISEMENT

ഗുരുവിന്റെ പേരിൽ ഒരുമയോടെ സഭ

തിരുവനന്തപുരം ∙ ശ്രീനാരായണ ഗുരുവിന്റെ പേരിലെ ഓപ്പൺ സർവകലാശാലയ്ക്കു വേണ്ടി ഇൗ സർക്കാരിന്റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനത്തിൽ കൈകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും. സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ‌ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മന്ത്രി കെ.ടി. ജലീലാണ് ബിൽ അവതരിപ്പിച്ചത്. 

ഇതോടെ സംസ്ഥാനത്ത് വിദൂരവിദ്യാഭ്യാസ പഠനത്തിനുള്ള ഏക സർവകലാശാലയായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മാറും.