തിരുവനന്തപുരം ∙ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 70,000 കവിഞ്ഞു, ഇന്നലെ 6753 പുതിയ കേസുകൾ | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 70,000 കവിഞ്ഞു, ഇന്നലെ 6753 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ ചികിത്സയിലുള്ളവർ 70,395 ആയി. ഇതിൽ 791 പേർ ഐസിയുവിലും 241 പേർ വെന്റിലേറ്ററിലുമാണ്.

58,057 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 11.63 %; ദേശീയ നിരക്ക് 1.78 % ആയിരിക്കെയാണിത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 72 പേരും 62 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി. 

ADVERTISEMENT

ചികിത്സയിലായിരുന്ന 6108 പേർ കോവിഡ് മുക്തരായി. ആകെ മരണം 3564.

യുകെ വകഭേദം ഒരാൾക്കു കൂടി

ADVERTISEMENT

∙ യുകെയിൽ നിന്നു വന്ന കണ്ണൂർ സ്വദേശിക്കു (34) കൂടി ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ വൈറസ് ബാധിച്ചവരുടെ എണ്ണം പത്തായി.

14,545 പേർക്ക് കൂടി കോവിഡ് 

ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 1.06 കോടിയായി. ഇതിൽ 1.02 കോടി പേർ കോവിഡ് മുക്തി നേടിയപ്പോൾ മരണം 1.53 ലക്ഷമായി. വ്യാഴാഴ്ച മാത്രം 14,545 പേർക്കു കോവിഡ് സ്ഥിരീകരിച്ചു, മരണം 163.