തിരുവനന്തപുരം ∙ മദ്യത്തിന് 7% വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി 1 മുതൽ പുതുക്കിയ വില നിലവിൽ വരും. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണു മദ്യ നിർമാതാക്കൾ ആവശ്യപ്പെട്ടത്. 2017 നവംബറിനു | Liquor | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മദ്യത്തിന് 7% വിലവർധന വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെ വർധിക്കും. ഫെബ്രുവരി 1 മുതൽ പുതുക്കിയ വില നിലവിൽ വരും. സ്പിരിറ്റിന്റെ വില വർധിച്ചതിനാൽ 11.6% വർധനയാണു മദ്യ നിർമാതാക്കൾ ആവശ്യപ്പെട്ടത്. 2017 നവംബറിനു ശേഷം ആദ്യമായാണു വില വർധിപ്പിക്കുന്നത്.

ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും 4 രൂപ മദ്യ വിതരണ കമ്പനികൾക്കും ഒരു രൂപ ബവ്റിജസ് കോർപറേഷനും ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ വില ഓഗസ്റ്റോടെ കുറയുമെന്ന് അധികൃതർ പറയുന്നു.

ADVERTISEMENT

വിദേശമദ്യ ഉൽപാദകരിൽ നിന്നു 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയിൽ നികുതിയും മറ്റു ചെലവുകളും വരുമ്പോൾ ചില്ലറ വിൽ‍പന വില 1,170 രൂപയാകും. ഇതിൽ 1,049 രൂപ സർക്കാരിനാണ്. ബാക്കി ബവ്റിജസ് കോർപറേഷനും. 7 % വിലവർധന വരുമ്പോൾ, 100 രൂപ വിലവരുന്ന മദ്യത്തിന്റെ ചില്ലറ വിൽ‍പന വില 1,252 രൂപയാകും.

ചില ബ്രാൻഡുകളുടെ നിലവിലെ വില, പുതുക്കിയ വില. വർധന ബ്രാക്കറ്റിൽ

∙ ജവാൻ റം (1000 മില്ലി) – 560, 590(30)

∙ ഓൾഡ് പോർട്ട് റം (1000 മില്ലി) – 660, 710 (50)

ADVERTISEMENT

∙ മക്ഡ‍വൽ സെലിബ്രേഷ‍ൻ (1000 മില്ലി) – 710, 760 (50)

∙ ഡാഡി വിൽസൻ റം (500 മില്ലി) –400, 430 (30)

∙ മാക്ഡ‍വൽ ബ്രാൻഡി (1000 മില്ലി) –770, 820 (50)

∙ ഹണിബീ ബ്രാൻഡി (1000 മില്ലി) – 770, 840 (70)

ADVERTISEMENT

∙ മാൻഷ‍ൻ ഹൗസ് ബ്രാൻഡി (1000 മില്ലി) – 950, 1020 (70)

∙ വൈറ്റ് മിസ്‌‍ചീഫ് ബ്രാൻഡി (1000 മില്ലി) – 770, 840 (70)

∙ 8 പിഎം ബ്രാൻഡി (1000 മില്ലി) – 690, 740(50)

∙ റോയൽ ‍ആ‍ംസ് ബ്രാൻഡി (1000 മില്ലി) – 890, 950 (60)

∙ ബിജോ‍യിസ് ബ്രാൻഡി (500 മില്ലി) – 390, 410 (20)

∙ സ്മി‍ർനോഫ് വോ‍ഡ്ക (1000 മില്ലി) – 1730, 1800 (70)