കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മത, സാമുദായിക നേതാക്കളുമായി കോൺഗ്രസ് നേതൃത്വത്തിന്റെ കൂടിക്കാഴ്ച തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, താമരശ്ശേരി ബിഷപ് മാ | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മത, സാമുദായിക നേതാക്കളുമായി കോൺഗ്രസ് നേതൃത്വത്തിന്റെ കൂടിക്കാഴ്ച തുടരുന്നു.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കൽ, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ എന്നിവരെ സന്ദർശിച്ചു ചർച്ച നടത്തി.  

ADVERTISEMENT

26നു വൈകിട്ട് ആലപ്പുഴ കണിച്ചുകുള‌ങ്ങരയിലെ വസതിയിലെത്തിയാണു വെള്ളാപ്പള്ളി നടേശനുമായി കെപിസിസി പ്രചാരണ സമിതി ചെയർമാൻ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചർച്ച നടത്തിയത്. സംവരണ വിഷയത്തിൽ പിന്തുണ ലഭിക്കുന്നില്ലെന്നും, സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാതികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. 

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ, എം.കെ. രാഘവൻ എംപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ കോഴിക്കോട്ടെ സന്ദർശനം.