കുഴൽമന്ദം (പാലക്കാട്) ∙ ഒരു കവിത എഴുതി നാടിനു സമ്മാനിച്ച ‘സ്നേഹ’ വിദ്യാലയത്തിനു ധനമന്ത്രി തറക്കല്ലിട്ടു. ഒപ്പം, കവയിത്രിക്കുട്ടിക്കു സമ്മാനമായി സ്നേഹവീട് എന്ന വാഗ്ദാനവും.സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി മന്ത്രി തോമസ് ഐസക് ചൊല്ലിയ കവിതയുടെ രചയിതാവ് കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴൽമന്ദം (പാലക്കാട്) ∙ ഒരു കവിത എഴുതി നാടിനു സമ്മാനിച്ച ‘സ്നേഹ’ വിദ്യാലയത്തിനു ധനമന്ത്രി തറക്കല്ലിട്ടു. ഒപ്പം, കവയിത്രിക്കുട്ടിക്കു സമ്മാനമായി സ്നേഹവീട് എന്ന വാഗ്ദാനവും.

സംസ്ഥാന ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി മന്ത്രി തോമസ് ഐസക് ചൊല്ലിയ കവിതയുടെ രചയിതാവ് കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി കെ. സ്നേഹ തന്റെ കവിതയിലൂടെ വിദ്യാലയത്തിനു ലഭ്യമാക്കിയത് 7 കോടി രൂപയുടെ പുതിയ കെട്ടിടം. കവിത ചൊല്ലിയ മന്ത്രി പിന്നീടു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്, സ്നേഹ പഠിക്കുന്ന സ്കൂളിനു സ്വന്തമായി കെട്ടിടമില്ലെന്നും വാടകക്കെട്ടിടം കാലപ്പഴക്കത്തിന്റെ രോഗബാധയിലാണെന്നും. മന്ത്രി ഫോണിൽ സംസാരിച്ചപ്പോൾ സ്നേഹ ആവശ്യപ്പെട്ടതും സ്കൂളിനു സ്വന്തമായി ഒരു കെട്ടിടം വേണമെന്നാണ്. 7 കോടി രൂപ അനുവദിച്ചുള്ള മന്ത്രിയുടെ അറിയിപ്പു പിന്നാലെയെത്തി.

ADVERTISEMENT

ട്രാക്ടർ ഡ്രൈവറായ അച്ഛൻ കെ.കണ്ണനും അമ്മ വി. രുമാദേവിയും പത്താം ക്ലാസ് വിദ്യാർഥിയായ സഹോദരി രുദ്രയുമുൾപ്പെടെ താമസിക്കുന്ന കൊച്ചുവീടിന്റെ സങ്കടം പുറത്തു കാട്ടാതെയാണു സ്നേഹ സ്കൂളിനു വേണ്ടി മന്ത്രിയോട് അഭ്യർഥിച്ചത്.  സർക്കാർ ഫണ്ട് ഉപയോഗിച്ചില്ല വീട്. ഓസ്ട്രേലിയയിലുള്ള തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ സ്നേഹയ്ക്കു വീടു നൽകുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: Kuzhalmannam govt high school gets new building