തിരുവനന്തപുരം∙ അമേരിക്കൻ കമ്പനി ഇഎംസിസി ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഫയൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ 2 തവണ പരിശോധിച്ചതായി സർക്കാർ രേഖകൾ. മന്ത്രിയുടെ പരിശോധനകൾക്കു ശേഷമാണു ഫയലിൽ തുടർ നടപടികളെടുത്തത്.പദ്ധതി ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്നും കേരള ഇൻലാൻഡ് നാവിഗേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമേരിക്കൻ കമ്പനി ഇഎംസിസി ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഫയൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ 2 തവണ പരിശോധിച്ചതായി സർക്കാർ രേഖകൾ. മന്ത്രിയുടെ പരിശോധനകൾക്കു ശേഷമാണു ഫയലിൽ തുടർ നടപടികളെടുത്തത്. 

പദ്ധതി ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്നും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു പൂർണ ഉത്തരവാദിത്തമെന്നുമുള്ള മന്ത്രിയുടെ അവകാശവാദങ്ങൾ ശരിയല്ലെന്നും തെളിയിക്കുന്നതാണ് ഈ രേഖകൾ.

ഇഎംസിസി ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പരിശോധിച്ചതായി സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നു. .
ADVERTISEMENT

സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ ലഭ്യമായ രേഖകൾ പ്രകാരം, 2019 ഓഗസ്റ്റ് 9 നാണ് ഇഎംസിസിയുടെ അപേക്ഷയിൽ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങിയത്. ഒക്ടോബർ 19 നു ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. 21നു മന്ത്രി ഇതു സെക്രട്ടറിക്കു തിരിച്ചു നൽകി. അതിനു മുൻപ് ഒക്ടോബർ 3 നാണ് ഇഎംസിസി കമ്പനിയുടെ അമേരിക്കയിലെ വിശദാംശങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചത്.

നവംബർ ഒന്നിനു ജ്യോതിലാൽ ഫയൽ വീണ്ടും മന്ത്രിക്കു കൈമാറി. 18നു മന്ത്രി ഫയൽ തിരികെ നൽകി. 2 തവണയും ഫയലിൽ മന്ത്രി കുറിച്ച വിവരങ്ങൾ ഇ–ഫയൽ വെബ്സൈറ്റിൽ ലഭ്യമല്ല. ഇതിനു ശേഷമാണ് 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിനു പദ്ധതി കൈമാറുന്നതും അതിനു പിന്നാലെ കെഎസ്ഐഡിസി ആദ്യ ധാരണാപത്രം ഒപ്പിടുന്നതും.കഴിഞ്ഞ ഡിസംബർ 2 വരെ ഫിഷറീസ് വകുപ്പിൽ ഫയൽ നീക്കം നടന്നിട്ടുണ്ട്. വിവാദങ്ങൾക്കു പിന്നാലെ ഫയൽ തീർപ്പാക്കി.

ADVERTISEMENT

English Summary: EMCC, evidence against J Mercykutty Amma