17നു തുടങ്ങേണ്ട എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഏപ്രിലിലേക്കു മാറ്റാൻ സർക്കാർ ആലോചിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊതുപരീക്ഷകൾ നടത്തുന്നത് പ്രായോഗിക തടസ്സങ്ങളുണ്ടാക്കുമെന്ന....SSLC exam, SSLC exam 2021, SSLC news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 17നു തുടങ്ങേണ്ട എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഏപ്രിലിലേക്കു മാറ്റാൻ സർക്കാർ ആലോചിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊതുപരീക്ഷകൾ നടത്തുന്നത് പ്രായോഗിക തടസ്സങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിലാണു നീക്കം. അധ്യാപകർക്കു തിരഞ്ഞെടുപ്പു പരിശീലനമുള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ വിദ്യാഭ്യാസവകുപ്പിനു നിവേദനം നൽകി.

പരീക്ഷകൾ ഏപ്രിൽ–മേയ് മാസങ്ങളിലേക്കു മാറ്റണമെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല. വിദ്യാഭ്യാസ വകുപ്പിൽ തന്നെ ഇങ്ങനെയൊരു ആലോചനയുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മാർച്ചിൽ നടത്താൻ തീരുമാനിച്ചു. 

ADVERTISEMENT

വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പരീക്ഷകൾ മാറ്റാനുള്ള നീക്കം തുടങ്ങിയത്. ഇപ്പോഴത്തെ മോഡൽ പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല. ഏപ്രിൽ ആദ്യവാരം നിശ്ചയിച്ചിരിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റേണ്ടിവരും.  രാവിലെ മാത്രം പരീക്ഷകൾ നടത്താമെന്നാണു നിർദേശം. തൃശൂരിലുള്ള മന്ത്രി സി. രവീന്ദ്രനാഥ് തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകും. ചർച്ചകളുടെ അടിസ്ഥാനത്തിലാകണം തീരുമാനമെന്നു കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ്ടിഎ ആവശ്യപ്പെട്ടു. നിശ്ചയിച്ച പരീക്ഷകൾ മാറ്റരുതെന്നാണ് സംയുക്ത അധ്യാപകവേദിയുടെയും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെയും നിലപാട്.

Content Highlights: SSLC, Plus Two exams

ADVERTISEMENT