തിരുവനന്തപുരം ∙ സ്ഥാനാർഥിയെ തേടി ഓരോ മണ്ഡലത്തിലും ബിജെപിയുടെ ഹിതപരിശോധന. ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ തയാറാക്കുന്ന സ്ഥാനാർഥി പട്ടിക അല്ല വേണ്ടതെന്നും അതതു മണ്ഡലങ്ങളിലെ പ്രവർത്തകരുടെ മനസ്സറിഞ്ഞുള്ള | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്ഥാനാർഥിയെ തേടി ഓരോ മണ്ഡലത്തിലും ബിജെപിയുടെ ഹിതപരിശോധന. ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ തയാറാക്കുന്ന സ്ഥാനാർഥി പട്ടിക അല്ല വേണ്ടതെന്നും അതതു മണ്ഡലങ്ങളിലെ പ്രവർത്തകരുടെ മനസ്സറിഞ്ഞുള്ള പട്ടിക മതിയെന്നും ദേശീയ നേതൃത്വം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2 ദിവസം കൊണ്ട് എല്ലാ മണ്ഡലത്തിലും ഹിതപരിശോധന നടത്തുന്നത്.

ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ 2 ഭാരവാഹികൾക്കു ഹിത പരിശോധനയിൽ പങ്കെടുക്കാം. പഞ്ചായത്ത് പ്രസിഡന്റ് മുതൽ നിയോജകമണ്ഡലം ഭാരവാഹികൾ വരെയുള്ള 50 പേർക്കാണ് പങ്കെടുക്കാൻ അനുമതി. ഇവർ 3 പേരുകൾ മുൻഗണനാക്രമത്തിൽ എഴുതി നൽകണം. ആർഎസ്എസിന്റെ അഭിപ്രായവും തേടും. ഇൗ പേരുകൾ ജില്ലാ കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തശേഷം സംസ്ഥാന കോർ കമ്മിറ്റിയുടെ പരിഗണനയ്ക്കെത്തും.

ADVERTISEMENT

ഹിതപരിശോധനയിൽ മുന്നിൽ വരുന്ന പേരുകളല്ലാതെ മറ്റൊരു സ്ഥാനാർഥി ആ മണ്ഡലത്തിൽ വരണമെങ്കിൽ എന്തെങ്കിലും കാര്യമായ പ്രത്യേകതയോ ജയസാധ്യതയോ ഉണ്ടാകണമെന്നും ദേശീയ നേതൃത്വം നിർദേശിച്ചു. 6നു ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ഈ സ്ഥാനാർഥി പട്ടിക പരിഗണിക്കും. തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും അശ്വത്ഥ് നാരായണനും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള പ്രഭാരിമാരും പങ്കെടുക്കും.

English Summary: BJP selection of candidates