തിരുവനന്തപുരം ∙ ആത്മീയാചാര്യൻ ശ്രീ എം അധ്യക്ഷനായ സത്സംഗ് ഫൗണ്ടേഷന് യോഗ ആൻഡ് റിസർച് സെന്റർ സ്ഥാപിക്കാൻ സർക്കാർ നാലേക്കർ (1.61 ഹെക്ടർ) ഭൂമി അനുവദിച്ചത് 34.96 ലക്ഷം രൂപ വാർഷിക പാട്ടത്തിന്. 10 വർഷത്തേക്കാണു പാട്ടം. 3 വർഷം കൂടുമ്പോൾ പുതുക്കണം. | Sri M | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആത്മീയാചാര്യൻ ശ്രീ എം അധ്യക്ഷനായ സത്സംഗ് ഫൗണ്ടേഷന് യോഗ ആൻഡ് റിസർച് സെന്റർ സ്ഥാപിക്കാൻ സർക്കാർ നാലേക്കർ (1.61 ഹെക്ടർ) ഭൂമി അനുവദിച്ചത് 34.96 ലക്ഷം രൂപ വാർഷിക പാട്ടത്തിന്. 10 വർഷത്തേക്കാണു പാട്ടം. 3 വർഷം കൂടുമ്പോൾ പുതുക്കണം. തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ ആക്കുളത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സിനു സമീപത്താണു ഭൂമി.

റീസർവേ ബ്ലോക്ക് 20ൽ റീസർവേ 647/9, 671/3, 647/8 സർവേ നമ്പറുകളിൽപെട്ട ഭൂമിയാണിത് എന്നു റവന്യു വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഫെബ്രുവരി 26നാണ് ഉത്തരവിറങ്ങിയത്. സംസ്ഥാന ഭവന ബോർ‍ഡിന്റെ ഉടമസ്ഥതയിലുള്ള 7.76 ഏക്കർ (3.14 ഹെക്ടർ) ഭൂമിയിൽ നിന്നാണു നാലേക്കർ അനുവദിച്ചത്. ഇവിടെ യുഎഇ കോൺസുലേറ്റ്, വിദേശ് ഭവൻ എന്നിവയ്ക്കായി കഴിഞ്ഞ മാസം അഞ്ചിന് 2 ഏക്കർ അനുവദിച്ചിരുന്നു. ഇവിടെ ഒരു ആറിന് (2.47 സെന്റ്) 10,80,116 (10.80 ലക്ഷം) രൂപ പ്രകാരം 4 ഏക്കർ ഭൂമിക്ക് 17,48,42697 രൂപ കമ്പോളവില കണക്കാക്കാമെന്നും ഇതിന്റെ 2% തുകയായ 34,96,853 രൂപ വാർഷിക പാട്ടം കണക്കാക്കാമെന്നും ഫെബ്രുവരി 16ന് ജില്ലാ കലക്ടർ കത്തിലൂടെ റവന്യൂ വകുപ്പിനെ അറിയിച്ചു.

ADVERTISEMENT

ഭൂമി അനുവദിച്ച ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ, പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല, ഭൂമിയിലെ മരങ്ങൾ മുറിക്കാൻ പാടില്ല, മുറിക്കേണ്ടി വന്നാൽ അനുമതി തേടണം തുടങ്ങിയ നിബന്ധനകളോടെയാണു പാട്ടത്തിന് അനുമതി നൽകിയത്. 

English Summary: Land for Sri M to start yoga centre