കോട്ടയം ∙ കോവിഡ് മഹാമാരിയിൽ ലോകം നടുങ്ങിയപ്പോൾ ക്രിയാത്മക ആശയങ്ങൾ ആവിഷ്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്ന ലക്ഷ്മി എൻ. മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. |​ Vanitha Woman of the year ​| Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കോവിഡ് മഹാമാരിയിൽ ലോകം നടുങ്ങിയപ്പോൾ ക്രിയാത്മക ആശയങ്ങൾ ആവിഷ്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്ന ലക്ഷ്മി എൻ. മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. 

സാമൂഹിക േസവനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ പ്രതിബദ്ധതയോടെ സേവനം അനുഷ്ഠിക്കുന്ന മലയാളി വനിതകളെ ആദരിക്കാൻ, രാജ്യത്തെ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ വനിത ഏർപ്പെടുത്തിയ പുരസ്കാരമാണ് ‘വനിത വുമൺ ഓഫ് ദി ഇയർ’. 

ADVERTISEMENT

പിപിഇ കിറ്റും മാസ്ക്കും തയാറാക്കുമ്പോൾ മിച്ചംവരുന്ന ഭാഗങ്ങൾ ഉപയോഗിച്ചു കോവിഡ് രോഗികൾക്കായി നിമിച്ച ‘ശയ്യ’ എന്ന കിടക്ക, ലോക്ഡൗൺ മൂലം വിൽപനയില്ലാതായി െകട്ടിക്കിടന്ന ൈകത്തറി തുണിത്തരങ്ങൾ െകാണ്ട് യുദ്ധമേഖലകളിലെ കുഞ്ഞുങ്ങൾക്ക് ഉടുപ്പുകൾ തുന്നി വിതരണം ചെയ്യുന്ന ‘സമ്മാൻ’ പദ്ധതി, തൊഴിൽരഹിതർക്കു ൈകത്താങ്ങാകുന്ന ‘കോ’വീട്, ‘ക്രിയേറ്റീവ് ഡിഗ്നിറ്റി’ എന്ന ദേശീയ സംഘടനയുടെ ഭാഗമായി കേരളത്തിലെ കരകൗശലരംഗത്തുള്ളവരെ സഹായിക്കാൻ തയാറാക്കുന്ന കഥകളി രൂപങ്ങൾ തുടങ്ങി പത്തോളം ആശയങ്ങളാണ് കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ലക്ഷ്മി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. 

വേൾഡ് ഇക്കണോമിക് ഫോറം ദക്ഷിണേന്ത്യയിൽനിന്നു ഫീച്ചർ ചെയ്ത ഏക പദ്ധതി, ലക്ഷ്മിയുടെ ‘ശയ്യ’യാണ്. കോവി‍ഡ് കാലത്തെ മികച്ച സാമൂഹികപ്രവർത്തനങ്ങളുടെ െഎക്യരാഷ്ട്രസംഘടനാ പട്ടികയിലും ഇതുൾപ്പെട്ടിരുന്നു. ‘സമ്മാൻ’ പദ്ധതിയനുസരിച്ചുള്ള ഉടുപ്പുകൾ യുദ്ധ മേഖലകളിൽ വിതരണം ചെയ്യുന്നതും യുഎൻ സഹായത്തോെടയാണ്. 

ADVERTISEMENT

പ്രളയത്തിൽ മുങ്ങിപ്പോയ ചേന്ദമംഗലം കൈത്തറി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഏറെ സഹായിച്ച ചേക്കുട്ടിപ്പാവ, പ്രകൃതിസംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഒട്ടേറെപ്പേർക്കു ജീവിതമാർഗം കൂടിയായ വിത്തുപേന, പ്രായം ചെന്ന സ്ത്രീകൾക്കു വരുമാനമാർഗം നേടിക്കൊടുക്കുന്ന അമ്മൂമ്മത്തിരി തുടങ്ങി ശ്രദ്ധേയമായ ആശയങ്ങൾ ലക്ഷ്മി മുൻപും അവതരിപ്പിച്ചിട്ടുണ്ട്. 

തലയോലപ്പറമ്പ് അരയൻകാവ് പരിയാരത്ത് പരേതനായ പി.കെ. നാരായണന്റെയും ശ്രീദേവിയുടെയും മകളായ ലക്ഷ്മി, ഫാഷൻ, ജ്വല്ലറി ഡിസൈനറും ‘പ്യുവർ ലിവിങ്’ എന്ന ആശയത്തിന്റെ സംരംഭകയുമാണ്. ലക്ഷ്മിയെക്കുറിച്ചുള്ള വിശദ ഫീച്ചർ ഈ ലക്കം ‘വനിത’യിൽ.

ADVERTISEMENT

English Summary: Lakshmi N. Menon Vanitha Woman of the year