തിരുവനന്തപുരം∙ തിയറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കുന്നു. കോവിഡിനെത്തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിയന്ത്രണം മാറ്റാൻ | Theatres | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തിയറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കുന്നു. കോവിഡിനെത്തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിയന്ത്രണം മാറ്റാൻ കോവിഡ് കോർ കമ്മിറ്റി സർക്കാരിനു ശുപാർശ നൽകി. ഉത്തരവ് ഇന്നിറങ്ങിയേക്കും.

പകൽ 12 മുതൽ രാത്രി 12 വരെയായിരിക്കും സിനിമ പ്രദർശനത്തിന് അനുമതി നൽകുക. ഇപ്പോൾ രാവിലെ 9 മുതൽ രാത്രി 9 വരെയാണ്.

ADVERTISEMENT

കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾക്കു സെക്കൻഡ് ഷോ ഇല്ലാതിരുന്നതിനാൽ കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 

ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. തിയറ്റർ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കൻഡ് ഷോകളിൽ നിന്നാണെന്നും ആ ഷോയ്ക്കു മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെ സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.

ADVERTISEMENT

തിയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിച്ചു ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അതു നടപ്പാക്കിയിരുന്നില്ല. 

പകുതി സീറ്റുകളിൽ മാത്രമായി പ്രവേശന നിയന്ത്രണം തുടരുകയാണ്. അതിൽ തൽക്കാലം മാറ്റം വരുത്താനിടയില്ല. തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിക്കുന്നുണ്ട്.