തിരുവനന്തപുരം ∙ സദ്ഭരണം ലക്ഷ്യമിടുന്ന പ്രകടനപത്രികയുമായി എൻഡിഎ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മാതൃകയിൽ ലൗജിഹാദിനെതിരെ നിയമനിർമാണവും ശബരിമലയിൽ വിശ്വാസസംരക്ഷണത്തിന് നിയമവും വാഗ്ദാനം ചെയ്യുന്ന ബിജെപി ഇവ രണ്ടും ആദ്യ പരിഗണന നൽകി ചർച്ചയ്ക്കെടുക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സദ്ഭരണം ലക്ഷ്യമിടുന്ന പ്രകടനപത്രികയുമായി എൻഡിഎ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മാതൃകയിൽ ലൗജിഹാദിനെതിരെ നിയമനിർമാണവും ശബരിമലയിൽ വിശ്വാസസംരക്ഷണത്തിന് നിയമവും വാഗ്ദാനം ചെയ്യുന്ന ബിജെപി ഇവ രണ്ടും ആദ്യ പരിഗണന നൽകി ചർച്ചയ്ക്കെടുക്കുമെന്നും പറയുന്നു. 

തലസ്ഥാന നഗര വികസനത്തിന് പ്രത്യേക പദ്ധതിയും ഭൂപരിഷ്കരണത്തിനും പരിസ്ഥിതിക്കുമായി മുപ്പതോളം പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസിക്ഷേമത്തിന് 13 പദ്ധതികൾ. കാർഷികോൽപന്നങ്ങൾ കേടുകൂടാതെ വിപണികളിലെത്തിക്കാൻ ശീതീകരിച്ച ട്രെയിനുകൾ ‘പാടത്തുനിന്ന് പാളത്തിലേക്ക്’ എന്ന പേരിൽ വാഗ്ദാനപ്പട്ടികയിലുണ്ട്. നമോ ഭക്ഷണശാലകൾ സ്ഥാപിക്കും; 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും 20 രൂപയ്ക്ക് ഉച്ചഭക്ഷണവും നൽകും. ജില്ലാ ആശുപത്രികളെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളാക്കുന്ന 20 ഇന ആരോഗ്യപദ്ധതികളും മുന്നോട്ടുവയ്ക്കുന്നു.

ADVERTISEMENT

മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം, എല്ലാവർക്കും വീട്, ശുദ്ധജലം, വൈദ്യുതി എന്നീ വാഗ്ദാനങ്ങളുമുണ്ട്.  

‌സംസ്ഥാന ജീവനക്കാർക്കും കേന്ദ്ര ജീവനക്കാർക്കു തുല്യമായ സേവന – വേതന വ്യവസ്ഥകൾ.

∙ സർക്കാർ ചെലവുകൾക്കു ഇടപാടുകൾക്കും ഓൺലൈൻ മോണിറ്ററിങും സോഷ്യൽ ഓഡിറ്റിങ്ങും.

∙  മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന് നൽകുന്ന പെൻഷൻ നിർത്തലാക്കും.

ADVERTISEMENT

∙ അഴിമതി ആരോപണങ്ങളിൽ പെട്ടെന്ന് അന്വേഷണവും നടപടിയും.

∙ പെൻഷൻ പ്രായം ഏകീകരിക്കും.

∙ കുടുംബത്തിലെ ഒരാൾക്കെങ്കിലും 20,000 രൂപ പ്രതിമാസ വേതമുള്ള തൊഴിൽ.

∙ നിക്ഷേപ കാലാവസ്ഥ മെച്ചപ്പെടുത്താൻ ട്രേഡ് യൂണിയനുകൾക്ക് പെരുമാറ്റച്ചട്ടം.

ADVERTISEMENT

∙ സർക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സി വഴി. 

∙ പിഎസ്‌സി മുഖ്യ പരീക്ഷയ്ക്കു മുൻപുള്ള യോഗ്യതാ പരീക്ഷ നിർത്തലാക്കും.

∙  സ്ത്രീകൾക്ക് പരിശീലനം നൽകി 10 ലക്ഷം പേരുടെ വിദഗ്ധ തൊഴിലാളി സേന.

∙ ലേബർ ഇന്നവേഷൻ മിഷൻ.

∙ കിഫ്ബി പുനഃസംഘടിപ്പിച്ച് സിഎജി ഓഡിറ്റിങ്ങിനും വിധേയമാക്കും

∙  മദ്യത്തിനും ലോട്ടറിക്കും മുകളിലുള്ള സർക്കാരിന്റെ അമിതാശ്രയം അവസാനിപ്പിക്കും.

∙ വർഗീയ താൽപര്യങ്ങളിൽ ഉൗന്നിയ ഇസ്‍ലാമിക ബാങ്കുകൾക്ക് നിരോധനം

∙ അപ്രായോഗികമായ സിൽവർലൈൻ വേഗറെയിൽ പദ്ധതിക്കു പകരം മൂന്നാം റെയിൽ സ്ഥാപിക്കാൻ നടപടി.

∙ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ.

∙ ആയുർവേദ സർവകലാശാലയും  സാംസ്കാരിക സർവകലാശാലയും സ്ഥാപിക്കും.

∙  ഗുരുവായൂർ ക്ഷേത്രം കേന്ദ്രീകരിച്ച് ഗ്രേറ്റർ ഗുരുവായൂർ വികസന അതോറിറ്റി.

∙ ശബരിമല ഭരണത്തിന് രാഷ്ട്രീയമുക്ത ഭരണസമിതി.

∙ ശബരിമല വികസനത്തിനു പ്രത്യേക അതോറിറ്റി രൂപീകരിക്കും. 

∙ മെയ്ക് ഇൻ കേരള പാർക്കുകൾ സ്ഥാപിക്കും.

∙ മുതിർന്ന പൗരൻമാർക്കായി കാരണവർ മിഷൻ.

∙ അടിയന്തരാവസ്ഥ തടവുകാർക്ക് പെൻഷൻ.

∙ മത്സ്യമേഖലയിലെ ജീവിതം അടുത്തറിയുന്നതിന് മത്സ്യദർശൻ ടൂറിസം സർക്യൂട്ട്.

∙ മത്സ്യമേഖലയിൽ സാമൂഹിക സുരക്ഷാ ബോർഡ്.

∙ മത്സ്യമേഖലയിലെ പ്രവർത്തകർക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.

∙ എല്ലാ വീടുകൾക്കും സോളർ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ച് ‘വീടിനൊപ്പം വെളിച്ചം’ പദ്ധതി.

∙ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി.

∙  പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താമെന്ന കേന്ദ്രനിർദേശത്തിന് അംഗീകാരം.

∙ ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങൾ.

∙ കൂടുതൽ ചെറുതുറമുഖങ്ങൾ.

Content Highlights:  NDA Manifesto Kerala