സ്വർണ–ഡോളർ കടത്തു കേസിലെ കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് കേസ് എന്ന വിലയിരുത്തലിൽ അതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം...Crime Branch case against ED, kerala ed, kerala crime branch, kerala gold smuggling case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണ–ഡോളർ കടത്തു കേസിലെ കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് കേസ് എന്ന വിലയിരുത്തലിൽ അതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം എന്ന നിലയിലല്ല, മറിച്ച് കേസ് അന്വേഷണം തടയാനുളള ശ്രമമായാണ് ക്രൈംബ്രാഞ്ച് നീക്കങ്ങളെ കേന്ദ്ര ആഭ്യന്തരവകുപ്പ് കണ്ടിരുന്നത്. ഹൈക്കോടതി നൽകിയ അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ ഇതേപ്പറ്റി മാത്രമായി അന്വേഷിക്കാനാണു നീക്കം. 

ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിവരങ്ങളെല്ലാം വിചാരണക്കോടതിയായ പിഎംഎൽഎ കോടതിക്കു കൈമാറാനാണു ഹൈക്കോടതി നിർദേശം. പരിശോധനയ്ക്ക് ഇൗ വിവരങ്ങൾ കൈമാറണമെന്ന് ഇഡി ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥൻ നിർബന്ധിച്ചുവെന്നു മൊഴി നൽകിയ വനിത പൊലീസ് ‌ഉദ്യോഗസ്ഥയെ മുതൽ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ വരെ അന്വേഷണത്തിനായി വിളിച്ചുവരുത്തിയേക്കും. 

ADVERTISEMENT

ഇഡി ആദ്യം നടപടികളിലേക്കു തിരിയുന്നത് കിഫ്ബി സംബന്ധിച്ച അന്വേഷണത്തിലാണ്. കിഫ്ബിയുടെ ഉന്നതരെ 2 തവണ വിളിപ്പിച്ചിട്ടും ഹാജരായിരുന്നില്ല. വരും ദിവസങ്ങളിൽ വീണ്ടും നോട്ടിസ് നൽകി ഇവരെ വിളിപ്പിക്കാനാണ് തീരുമാനം.

Content Highlights: Crime Branch, ED, Gold Smuggling Case, Dollar Smuggling Case

ADVERTISEMENT