കൊച്ചി ∙ ശ്രീലങ്കയിലെ 2019ലെ ഈസ്റ്റർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടവരുടെ കേരളത്തിലെ ബന്ധങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണം വീണ്ടും ശക്തമാക്കി. ഭീകരാക്രമണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ശ്രീലങ്കൻ സർക്കാരിനെ ഇന്ത്യ മുൻകൂട്ടി അറിയിച്ചിട്ടും തടയാൻ കഴിയാതിരുന്നതു ശ്രീലങ്കയിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശ്രീലങ്കയിലെ 2019ലെ ഈസ്റ്റർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടവരുടെ കേരളത്തിലെ ബന്ധങ്ങൾ സംബന്ധിച്ച രഹസ്യാന്വേഷണം വീണ്ടും ശക്തമാക്കി. ഭീകരാക്രമണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ശ്രീലങ്കൻ സർക്കാരിനെ ഇന്ത്യ മുൻകൂട്ടി അറിയിച്ചിട്ടും തടയാൻ കഴിയാതിരുന്നതു ശ്രീലങ്കയിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവിനു കേരളത്തിലുള്ള ബന്ധങ്ങളും സംഭവവുമായി ബന്ധപ്പെട്ടു പരിശോധിച്ചിരുന്നു.

ലഹരി മരുന്നും ആയുധങ്ങളും ശ്രീലങ്കയിലേക്കു കേരളം വഴി വൻതോതിൽ കടന്നുപോകുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നു ലഹരി മരുന്നു കേരളത്തിലെത്തിച്ചാണു കടൽമാർഗം ശ്രീലങ്കയിലേക്കു കടത്തുന്നതെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിക്കുന്ന വിവരം.

ADVERTISEMENT

2019 ഏപ്രിൽ 21നു തലസ്ഥാന നഗരമായ കൊളംബോയിലെ 3 പള്ളികളും 3 ആഡംബര ഹോട്ടലുകളും അടക്കം 8 ഇടങ്ങളിലാണു സ്ഫോടനം നടന്നത്. സമീപത്തെ ആഡംബര ഹോട്ടലിലെ ഡിസ്പ്ലേ ബോർഡിൽ ആ ദിവസങ്ങളിലുണ്ടായിരുന്ന ഡിജെ പാർട്ടി പോസ്റ്ററുകളിലെ അതേ ഡിജെയുടെ പരിപാടി ഇന്ത്യൻ നഗരങ്ങളിലും സ്ഥിരമായി നടന്നിരുന്നു. അതേ ഡിജെയുടെ പരിപാടി കഴി‍ഞ്ഞ ഏപ്രിൽ 11നു കൊച്ചിയിലും സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കസ്റ്റംസും എക്സൈസും ഇടപെട്ടു തടഞ്ഞു. ഈ സംഭവത്തിൽ കേന്ദ്ര ഏജൻസികളും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

English Summary: Srilanka easter day blast, investigation