കൊച്ചി ∙ നിയമസഭയിൽ ബിജെപി സാന്നിധ്യം ഒഴിവാക്കിയത് എൽഡിഎഫ് ആണെന്ന പിണറായി വിജയന്റെ അവകാശവാദം തെറ്റാണെന്നു പി.ടി.തോമസ് എംഎൽഎ. ബിജെപി ജയിക്കാൻ സാധ്യതയുണ്ടായിരുന്ന 4 സീറ്റുകളിലും അവരുടെ വിജയം തടഞ്ഞതു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ്. Kerala Assembly Election, Elections 2021, Pinarayi Vijayan Cabinet 2.0. Pinarayi Vijayan, PT Thomas, Kerala Politics, Manroama News, Manroama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നിയമസഭയിൽ ബിജെപി സാന്നിധ്യം ഒഴിവാക്കിയത് എൽഡിഎഫ് ആണെന്ന പിണറായി വിജയന്റെ അവകാശവാദം തെറ്റാണെന്നു പി.ടി.തോമസ് എംഎൽഎ. ബിജെപി ജയിക്കാൻ സാധ്യതയുണ്ടായിരുന്ന 4 സീറ്റുകളിലും അവരുടെ വിജയം തടഞ്ഞതു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ്. കെ.മുരളീധരനെ നേമത്തും ഷാഫി പറമ്പിലിനെ പാലക്കാടും പത്മജ വേണുഗോപാലിനെ തൃശൂരിലും ലീഗിലെ എ.കെ.എം. അഷ്റഫിനെ മഞ്ചേശ്വരത്തും രംഗത്തിറക്കിയതാണു ബിജെപി ജയം തടഞ്ഞതെന്ന് തോമസ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്കു ചുരുങ്ങിപ്പോയ എൽഡിഎഫിനെ എഴുതിത്തള്ളിയ കോൺഗ്രസും യുഡിഎഫും അതിന്റെ പാപഭാരം ഏറ്റെടുക്കണം. അന്നു ലഭിച്ച വലിയ മുന്നേറ്റത്തിന്റെ ആവേശം ആലസ്യമായി മാറിയതാണ് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയത്. വീഴ്ചകൾ അംഗീകരിച്ചു സ്വയം അന്വേഷണത്തിനു തയാറായി മുന്നോട്ടു പോയാൽ, ഒരിക്കൽ 9 സീറ്റിൽ ഒതുങ്ങിയിട്ടും ഉയർത്തെഴുന്നേറ്റതിനു സമാനമായി വീണ്ടും കയറിവരാൻ കോൺഗ്രസിനു സാധിക്കും. 

ADVERTISEMENT

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി, പ്രതിപക്ഷ നേതാവ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ലോക്സഭാ ഫലം വന്നപ്പോൾ ആരും കണക്കറ്റു പുകഴ്ത്തിയില്ല. അതുകൊണ്ടു തന്നെ പരാജയം വരുമ്പോൾ പരിധി വിട്ടു പഴിക്കുന്നതും ന്യായമല്ല. താനുൾപ്പെടെ എല്ലാ നേതാക്കൾക്കും പരാജയത്തിൽ പങ്കാളിത്തമുണ്ടെന്നും തോമസ് പറഞ്ഞു.

English Summary: PT Thomas blames UDF leadership over UDF big loss