തിരുവനന്തപുരം∙ കോവിഡ് രണ്ടാം തരംഗത്തിൽ വെന്റിലേറ്റർ ക്ഷാമം രൂക്ഷമായിരിക്കെ, കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന 3 തരം വെന്റിലേറ്ററുകൾ വികസിപ്പിച്ച് വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി). വൈദ്യുതി ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്പേസ് വെന്റിലേറ്റർ എയ്ഡഡ് സിസ്റ്റം ഫോർ ട്രോമ അസിസ്റ്റന്റ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് രണ്ടാം തരംഗത്തിൽ വെന്റിലേറ്റർ ക്ഷാമം രൂക്ഷമായിരിക്കെ, കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന 3 തരം വെന്റിലേറ്ററുകൾ വികസിപ്പിച്ച് വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി). വൈദ്യുതി ഇല്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്പേസ് വെന്റിലേറ്റർ എയ്ഡഡ് സിസ്റ്റം ഫോർ ട്രോമ അസിസ്റ്റന്റ്സ് (സ്വസ്ത), ആംബു ബാഗിൽ നിന്ന് ശ്വാസവായു നൽകുന്ന പ്രോഗ്രാമബിൾ റെസ്പിറേറ്ററി അസിസ്റ്റന്റ്സ് ഫോർ ദ് നീഡി എയ്ഡ് (പ്രാണ), മെഡിക്കൽ ഓക്സിജൻ ഇല്ലാതെ വരുന്ന ഘട്ടത്തിൽ അന്തരീക്ഷ വായു ഉപയോഗിച്ചു പ്രവർത്തിക്കുന്ന ചെലവു കുറഞ്ഞ വെന്റിലേഷൻ അസിസ്റ്റ് യൂണിറ്റ് (വായു) എന്നിവയാണു വികസിപ്പിച്ചത്.

കഴിഞ്ഞ വർഷമാണു വെന്റിലേറ്ററുകൾ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയത്. 3 വെന്റിലേറ്ററുകളുടെയും പ്രോട്ടോടൈപ്പുകൾ നിർമിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തന മികവു പരിശോധനയിലൂടെ ഉറപ്പാക്കി. കൃത്രിമ ശ്വാസകോശം വരെ നിർമിച്ചായിരുന്നു പരിശോധന.

ADVERTISEMENT

സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്കു സൗജന്യമായി കൈമാറുമെന്ന് വിഎസ്എസ്‌സി ഡയറക്ടർ എസ്. സോമനാഥ് പറഞ്ഞു. വായു മാതൃക വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചാൽ നിലവിലെ വെന്റിലേറ്ററുകളുടെ നാലിലൊന്നു വിലയ്ക്ക് ആശുപത്രികൾക്കു നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: VSSC developed low cost ventilators