എൺപതുകളുടെ രണ്ടാം പകുതി മലയാള സിനിമയിൽ ഡെന്നിസ് ജോസഫിന്റേതായിരുന്നു. ആ തിരക്കഥകൾ മലയാളത്തിലെ 2 മഹാനടന്മാരെ താരപദവയിലേക്കു കൈപിടിച്ചുകയറ്റി. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘നിറക്കൂട്ട്’ മമ്മൂട്ടിയെ മലയാള സിനിമയുടെ | dennis joseph | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൺപതുകളുടെ രണ്ടാം പകുതി മലയാള സിനിമയിൽ ഡെന്നിസ് ജോസഫിന്റേതായിരുന്നു. ആ തിരക്കഥകൾ മലയാളത്തിലെ 2 മഹാനടന്മാരെ താരപദവയിലേക്കു കൈപിടിച്ചുകയറ്റി. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘നിറക്കൂട്ട്’ മമ്മൂട്ടിയെ മലയാള സിനിമയുടെ അമരത്തെത്തിച്ചു. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനി’ലൂടെ  മോഹൻലാൽ എന്ന സൂപ്പർതാരം പിറന്നു. സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു.  

പിന്നെ ഡെന്നിസ് പേനയെടുത്ത വഴിയേ മലയാളസിനിമ നീങ്ങുകയായിരുന്നു. ചെന്നൈ വുഡ്​ലാൻഡ്സ് ഹോട്ടലായിരുന്നു അന്നു സിനിമക്കാരുടെ താവളം. മമ്മൂട്ടിയും മോഹൻലാലും ചെന്നൈയിലെത്തിയാൽ ഡെന്നിസ് ജോസഫിന്റെ മുറിക്കു തൊട്ടടുത്തുള്ള മുറികൾ തന്നെ ആവശ്യപ്പെടുമായിരുന്നുവെന്നാണു കഥ. 

ADVERTISEMENT

മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത ‘ന്യൂഡൽഹി’ (1987) വന്നതോടെ ഡെന്നിസ് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. ‘ന്യൂഡൽഹി’ കണ്ടിട്ടു മണിരത്നവും രജനീകാന്തും തന്നെത്തേടി മുറിയിൽ വന്ന സംഭവം ഓർമപ്പുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, മറ്റു ഭാഷകളിൽനിന്നു വലിയ ഓഫറുകൾ സ്വീകരിച്ചതുമില്ല. 

മലയാളത്തിൽ തുടരെ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലം. മോഹൻലാലിനു വേണ്ടി ‘ഭൂമിയിലെ രാജാക്കന്മാർ,’ ‘വഴിയോരക്കാഴ്ചകൾ’, ‘ഇന്ദ്രജാലം’... മമ്മൂട്ടിക്കുവേണ്ടി ‘സംഘം’, ‘കോട്ടയം കു‍ഞ്ഞച്ചൻ’, ‘നായർസാബ്’. മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന ‘നമ്പർ 20 മദ്രാസ് മെയിലും’ കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ‘ആകാശദൂതും’ അതേ തൂലികയിൽനിന്നു പിറവിയെടുത്തു.  

ADVERTISEMENT

തിരക്കഥാകൃത്തുകളിലെ സൂപ്പർസ്റ്റാർ

മലയാളത്തിൽ തിരക്കഥാകൃത്തുക്കൾക്കു താരപദവി സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഡെന്നിസ് ജോസഫ്. നിർമാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്ന രീതി ‘രാജാവിന്റെ മകൻ’ മാറ്റിമറിച്ചു. അധോലോകത്തുനിന്ന് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡെന്നിസ് ജോസഫിന്റെ തന്റേടമായിരുന്നു. 

ADVERTISEMENT

നായകൻ കൊല്ലപ്പെടുന്ന പതിവില്ലാത്ത ക്ലൈമാക്സ് മലയാള സിനിമയെ പുതുവഴിയിലേക്കു നയിച്ചു. ‘‘നിർമാതാക്കൾ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ പോക്കറ്റിലിടുന്ന എഴുത്തുകാരായിരുന്നു അന്നേറെയും. ഞാനാണ് അതിനു മാറ്റം വരുത്തിയത്’’– ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.