തിരുവനന്തപുരം ∙ പൊലീസ് മർദനത്തിലോ കസ്റ്റഡിയിലോ കൊല്ലപ്പെടുന്നവരുടെ പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രവും നിർബന്ധമാക്കി ഡിജിപിയുടെ സർക്കുലർ. ഏപ്രിൽ 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ സർക്കുലർ. പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പൊലീസ് മർദനത്തിലോ കസ്റ്റഡിയിലോ കൊല്ലപ്പെടുന്നവരുടെ പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രവും നിർബന്ധമാക്കി ഡിജിപിയുടെ സർക്കുലർ. ഏപ്രിൽ 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ സർക്കുലർ. പൊലീസ് ഫൊട്ടോഗ്രഫർ ഇല്ലെങ്കിൽ വേറെ ആളെ ചുമതലപ്പെടുത്തണം. വിഡിയോയും ഫോട്ടോകളും മഹസ്സറിനൊപ്പം കോടതിയിൽ ഹാജരാക്കുകയും വേണം.

സംഭവം നടന്ന സ്ഥലത്തിന്റെ സീൻ മഹസ്സറിന്റെ ഭാഗമാക്കുന്നതാണ് മറ്റൊരു സുപ്രധാന നിർദേശം. ഡ്രാഫ്റ്റ്സ്മാൻ തയാറാക്കുന്ന വിശദമായ സൈറ്റ് പ്ലാൻ ആണ് വേണ്ടത്. മൃതദേഹം കാണപ്പെട്ടതും മറ്റു തെളിവുകളും തൊണ്ടി സാധനങ്ങളും കണ്ടെടുത്ത സ്ഥലത്തിന്റെയടക്കം പ്ലാൻ തയാറാക്കണം. സ്ഥലത്തെ മരങ്ങൾ, മതിൽ മറ്റു അടയാളങ്ങൾ എല്ലാം ഉൾപ്പെടുന്ന സൈറ്റ് പ്ലാനാണ് ഇനി കോടതിയിൽ ഹാജരാക്കേണ്ടത്.

ADVERTISEMENT

മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശരീരത്തിന്റെ സ്കെച്ച് ഉണ്ടായിരിക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചിരുന്നു. ദേഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സ്കെച്ചും മുറിവേറ്റ ഭാഗങ്ങൾ പ്രത്യേകം അടയാളപ്പെടുത്തി ഉൾപ്പെടുത്തണമെന്നുമാണ് നിർദേശം. 

പൊലീസ് മാനുവൽ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓരോ സമയത്തും കോടതികൾ നൽകുന്ന നിർദേശങ്ങൾ ഡിജിപി സർക്കുലറായി ഇറക്കുകയും ഇവ പിന്നീട് പൊലീസ് മാനുവലിന്റെ ഭാഗമാക്കി മാറ്റുകയുമാണ് രീതി.

ADVERTISEMENT

English Summary: Circular for postmortem, video recording is must