തിരുവനന്തപുരം ∙ ഡിജിപി ടോമിൻ തച്ചങ്കരിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമനം | Tomin J Thachankary | Malayalam News | Manorama Online

തിരുവനന്തപുരം ∙ ഡിജിപി ടോമിൻ തച്ചങ്കരിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമനം | Tomin J Thachankary | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡിജിപി ടോമിൻ തച്ചങ്കരിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമനം നൽകി. വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്കു തുല്യമാണ് ഈ പദവിയെന്ന് ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാണ് തച്ചങ്കരി. ഈ തസ്തിക പൊലീസ് സേനയ്ക്കു പുറത്താണ്. ആദ്യമായാണു ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ മനുഷ്യാവകാശ കമ്മിഷനിൽ നിയമിക്കുന്നത്.

പുതിയ പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള 12 പേരുടെ പട്ടികയിൽ മുൻപിലാണു തച്ചങ്കരി. ഈ പട്ടിക കേന്ദ്രത്തിനു നൽകിയെങ്കിലും യുപിഎസ്‌സി എന്നു യോഗം വിളിക്കുമെന്നോ പൊലീസ് മേധാവിയായി നിയമിക്കപ്പെടേണ്ടവരുടെ 3 അംഗ പാനൽ എപ്പോൾ സംസ്ഥാന സർക്കാരിനു കൈമാറുമെന്നോ വ്യക്തമല്ല. ഇപ്പോഴത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജൂൺ 30നു വിരമിക്കും.

ADVERTISEMENT

ആ സമയം കേന്ദ്രത്തിൽ നിന്നു ഡിജിപി പാനൽ ലഭിച്ചില്ലെങ്കിൽ പൊലീസ് മേധാവിയുടെ താൽക്കാലിക ചുമതല ആർക്കെങ്കിലും നൽകണം. തച്ചങ്കരിക്കു ചുമതല നൽകണമെങ്കിൽ അദ്ദേഹം പൊലീസ് സേനയുടെ ഭാഗമായിരിക്കണം. അതിനാലാണ് ഈ നിയമനമെന്നാണ് അറിവ്. ധന എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം.കൗളിനു കെഎഫ്സി എംഡിയുടെ പൂർണ അധികച്ചുമതലയും നൽകി.